Site iconSite icon Janayugom Online

ചൈന കോവിഡ് കണക്കുകള്‍ കൃത്യമായി നല്‍കുന്നില്ലെന്ന് ഡബ്ല്യുഎച്ച്ഒ

ചൈന കോവിഡ് കണക്കുകള്‍ കൃത്യമായി നല്‍കുന്നില്ലെന്ന് വീണ്ടും ലോകാരോഗ്യ സംഘടന. നിലവില്‍ പുറത്തു വിടുന്ന കണക്കുകള്‍ ആശുപത്രികളിലും, ഐസിയുവിലും ഉള്ള രോഗികളുടെ കൃത്യമായ കണക്കുകള്‍ ആണെന്ന് വിശ്വസിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര വിഭാഗം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. 

ചൈന പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്‌ ഡിസംബര്‍ മുതല്‍ 22 കോവിഡ് മരണങ്ങള്‍ മാത്രമാണ് സംഭവിച്ചിരിക്കുന്നത്. ഇത് ഒരിക്കലും നിലവിലെ സ്ഥിതി അനുസരിച്ചുള്ള യഥാര്‍ഥ കണക്കുകള്‍ അല്ലെന്ന് അവര്‍ വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കുന്നത് മാത്രമേ കോവിഡ് മരണമായി കണക്കാക്കുകയുള്ളു എന്ന രീതിയിലേക്ക് കോവിഡ് മരണത്തിന്റെ മാനദണ്ഡം കഴിഞ്ഞ ദിവസം മുതല്‍ ചൈന മാറ്റിയിരുന്നു. 

ചൈനയുടെ ഈ നടപടി ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണ്. മറ്റുള്ള രാജ്യങ്ങളും ഇതേ രീതിയില്‍ മാനദണ്ഡങ്ങള്‍ മാറ്റിയാല്‍ കോവിഡ് മരണകണക്കെടുപ്പില്‍ വലിയ വ്യത്യാസം ആയിരിക്കും സംഭവിക്കുക. സമീപ നാളുകളില്‍ ലോകാരോഗ്യ സംഘടനയുമായി ചൈന കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടുതല്‍ വ്യക്തമായ കണക്കുകള്‍ ഇത് സഹായിച്ചേക്കുമെന്നും റയാന്‍ പറഞ്ഞു. 

Eng­lish Summary;WHO says Chi­na is not pro­vid­ing accu­rate Covid figures
You may also like this video

Exit mobile version