Site iconSite icon Janayugom Online

കോവിഡിനേക്കാള്‍ മാരകമായ മഹാമാരി വരുന്നു, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡിനേക്കാള്‍ മാരകമായ മാഹാമാരി വരുന്നു. ഇതിനെ ചെറുക്കാന്‍ രാജ്യങ്ങള്‍ സജ്ജരാകണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. കോവിഡിനേക്കാള്‍ മാരകമായ മഹാമാരിയാണ് വരാന്‍ പോകുന്നതെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 76-ാമത് ലോകാരോഗ്യ അസംബ്ലിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മാരകമായ രോഗത്തിനും മരണത്തിനും ഇടയാകുന്ന മറ്റൊരു മാരക വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അടുത്ത മഹാമാരിയെ നേരിടാന്‍ എല്ലാവരും ഒരുമിച്ച്, കൂട്ടായ്മയോടെ പ്രവര്‍ത്തിക്കാന്‍ സജ്ജമാകണം. കോവിഡ് മഹാമാരിയെ ചെറുത്തുതോല്‍പ്പിച്ച അതേ ഇച്ഛാശക്തിയോടെ അടുത്ത മഹാമാരിയെയും നേരിടാനാകണം’- ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

eng­lish sum­ma­ry; WHO Warns Of Next Pan­dem­ic, “With Even Dead­lier Potential”

you may also like this video;

Exit mobile version