പുതിയ ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ സജീവമാകുമ്പോൾ നിർണായകമാവുക ആർഎസ്എസിന്റെ തീരുമാനം. എൻഡിഎ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ ബിജെപി ഉന്നതസമിതിയായ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് വൈകുന്നേരം ഡല്‍ഹിയില്‍ ചേരും.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, മുൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താർ അബ്ബാസ് നഖ്‍വി, കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗഹ്ലോതി, ആരോഗ്യ മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നഡ്ഡ, മുൻ കേരള ഗവർണറും ഇപ്പോൾ ബിഹാർ ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ തുടങ്ങിയ പേരുകൾക്കാണ് മുൻഗണന എന്നാണ് സൂചനകൾ.
വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. പ്രധാനമന്ത്രിയുടെ തീരുമാനമാകും ഇക്കാര്യത്തിൽ നിർണായകം. പാർലമെന്ററി ബോർഡ് യോഗത്തിനിടെ എൻഡിഎ നേതാക്കളായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരുമായി പ്രധാനമന്ത്രി സംസാരിച്ചേക്കും. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് അപ്രതീക്ഷിതമായി ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചത്. സെപ്റ്റംബര്‍ ഒന്‍പതിന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനാണ് യോഗം.

