Site iconSite icon Janayugom Online

ഇറാനെ ആര് നയിക്കും? ഖമനയിയുടെ പിൻഗാമിയെ ഉടൻ പ്രഖ്യാപിച്ചേക്കും; മകൻ മുജ്തബ ഖമേനിയക്ക് സാധ്യത

ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ പിൻഗാമി ആരെന്ന ചർച്ചകൾ പുരോഗമിക്കുന്നു. ഇറാന്റെ നിർണായക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ഖമനയിയുടെ മകൻ മുജ്തബ ഖമേനിയെ (56) പിൻഗാമിയാകുമെന്നാണ് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അലി ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബ, ദീർഘകാലമായി ഇറാന്റെ അധികാര ഇടനാഴികളിൽ സ്വാധീനമുള്ള വ്യക്തിയാണ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ശക്തമായ സമ്മർദ്ദത്തിന് വഴങ്ങിയാണ് പുരോഹിത സഭ മുജ്തബയെ തെരഞ്ഞെടുത്തതെന്ന് പറയപ്പെടുന്നു. സൈന്യവുമായും ഐആർജിസിയുമായും അടുത്ത ബന്ധം പുലർത്തുന്ന മുജ്തബ, വർഷങ്ങളായി തന്റെ പിതാവിന്റെ ഓഫീസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതായാണ് സൂചന.

Exit mobile version