മണിപ്പൂരില്‍ നടക്കുന്ന ക്രൂരതയ്ക്കെതിരെ നാടൊന്നാകെ അണിനിരന്നു. എല്‍ഡിഎഫ് നേതൃത്വത്തില്‍ മണ്ഡലം കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സേവ് മണിപ്പൂര്‍ ജനകീയ കൂട്ടായ്മ കേന്ദ്രത്തിന് താക്കീതായി. ആലപ്പുഴ മണ്ഡലത്തിലെ പൂങ്കാവില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ആര്‍ ജയസിംഹന്‍ അധ്യക്ഷനായി. പി പി ചിത്തരഞ്ജന്‍ എംഎല്‍എ, ആര്‍ നാസര്‍, ദീപ്തി അജയകുമാര്‍, ആര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ചേര്‍ത്തലയില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. വി ജി മോഹനൻ അധ്യക്ഷത വഹിച്ചു. എൻ എസ് ശിവപ്രസാദ്, എം കെ ഉത്തമൻ, ജി വേണുഗോപാൽ, എം ഇ രാമന്ദ്രൻ, ജി ശശിധരപ്പണിക്കർ, എം സി സിദ്ധാർത്ഥൻ, എൻ പി ബദറുദ്ദീൻ, പി ഷാജി മോഹൻ, ഷേർളി ഭാർഗ്ഗവൻ, കെ ബി ബിമൽറോയി, എൻ പി ഷിബു എന്നിവർ സംസാരിച്ചു.
അരൂരില്‍ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. പി കെ സാബു അധ്യക്ഷത വഹിച്ചു. എൻ ആർ ബാബുരാജ് സ്വാഗതം പറഞ്ഞു. ഡി സുരേഷ് ബാബു, പി എം അജിത്ത് കുമാർ, ടി ആനന്ദൻ, ടി പി സതീശൻ, ദലീമ ജോജോ എംഎല്‍എ, ചന്തിരൂർ മസ്ജിദുൾ അമാൻ ചീഫ് ഇമാം അബ്ദുൾ അസീസ് ബാഖവി, ബി വിനോദ്, കുര്യാക്കോസ് കാട്ടുതറ, കെ രാജപ്പൻ നായർ, രാജേഷ്, ആസിഫലി, ആർ പത്മകുമാർ, ജോമോൻ കോട്ടുപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
മാവേലിക്കര പുതിയകാവ് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ജനാധിപത്യ കേരളാ കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം ഉമ്മൻ ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ജി അജയകുമാർ അധ്യക്ഷത വഹിച്ചു. ജേക്കബ് ഉമ്മൻ, ജി ഹരിശങ്കർ, ജി രാജമ്മ, കെ രാഘവൻ, എം എസ് അരുൺകുമാർ എംഎൽഎ, എൻ രവീന്ദ്രൻ, ശ്രീകുമാർ, എം മുഹമ്മദാലി, ജന്നിംഗ്സ് ജേക്കബ്, കെ സി ഡാനിയേൽ, ജസ്റ്റിൻ രാജ്, എൻ സുബൈർ, അനീഷ് താമരക്കുളം, രാജു മോളത്ത്, ബിനോസ് തോമസ് കണ്ണാട്ട്, ബിനു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഹരിപ്പാട് നടന്ന കൂട്ടായ്മ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എം സത്യപാലൻ, ടി കെ ദേവകുമാർ, കെ കാർത്തികേയൻ, ഡി അനീഷ്, ശ്രീകുമാർ ഉണ്ണിത്താൻ, എൻ സജീവൻ, ഹരികുമാർ മാടയിൽ, റാം മോഹൻ, എൻ എസ് നായർ, അനിരാജ്, എൻ രാജൻ, സോണി മാത്യു ജോൺ, ഡി സുഗേഷ് തുടങ്ങിയവർ സംസാരിച്ചു.
അമ്പലപ്പുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. എച്ച് സലാം എം എൽ എ അധ്യക്ഷനായി. വി മോഹൻദാസ് സ്വാഗതം പറഞ്ഞു. വി സി മധു, ആർ അനിൽകുമാർ, പി കെ ബൈജു, എ ഓമനക്കുട്ടൻ, പി കെ രാജീവ്, മുജീബ് റഹ്‌മാൻ, ജമാൽ പള്ളാത്തുരുത്തി, പ്രദീപ് കൂട്ടാല, മോഹൻ സി അറവുന്തറ, ആർ രാഹുൽ, സണ്ണി ജോസഫ്, പി സി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
കുട്ടനാട്ടില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ എന്‍സിപി നേതാവ് തോമസ് കെ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ ഗോപിനാഥൻ അധ്യക്ഷത വഹിച്ചു.
കായംകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്തു. എൻ സുകുമാരപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ എച്ച് ബാബുജാൻ സ്വാഗതം പറഞ്ഞു. എ ഷാജഹാൻ, കെ ജി സന്തോഷ്, ആർ ഗിരിജ, എൻ ശ്രീകുമാർ, എ അജികുമാർ, എ എസ് സുനിൽ, എ എ റഹിം, പി അരവിന്ദാക്ഷൻ, കോശി അലക്സ്സ്, പി ഗാനകുമാർ, യു പ്രതിഭ എംഎൽ എ, എം ആർ രാജശേഖരൻ, ഷേക് സി ഹാരീസ്, പവനനാഥൻ, വി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
English Summary: Whole country against Manipur brutality