Site iconSite icon Janayugom Online

വിഷമദ്യം കഴിച്ച് മരിച്ചവര്‍ക്ക് 10ലക്ഷം നല്‍കുന്നതെന്തിന്;തമിഴ് നാട് സര്‍ക്കാരിനോട് ഹൈക്കോടതി

കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതി. വിഷമദ്യം കുടിച്ച് മരിച്ചവര്‍ക്ക് 10ലക്ഷം രൂപ നല്‍കുന്നതെന്തിനാണെന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിനോട് ഹോക്കോടതി ചോദ്യം.

വിഷമദ്യം കുടിച്ച് മരിച്ചവര്‍ക്ക്‌ ഇത്രയും അധികം നഷ്ടപരിഹാരം നൽകുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലയെന്നും അപകടത്തില്‍ മരിക്കുന്നവര്‍ക്കാണ്‌ ഇത്തരം ഇത്തരം നഷ്ടപരിഹാരം നല്‍കുന്നതെങ്കില്‍ അതിനെ അംഗീകരിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.മരിച്ച 65 പേര്‍ക്ക് അനുവദിച്ച 10 ലക്ഷം തുക പ്രഖ്യാപിച്ച സാഹചര്യത്തിൽ നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേയാണ്‌ കോടതിയുടെ ചോദ്യം. കുറയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാനും കോടതി നിര്‍ദേശിച്ചു.

ചെന്നൈ സ്വദേശി എ മുഹമ്മദ് ഗൗസാണ്‌ നഷ്ടപരിഹാരത്തിനെതിരെ ഹര്‍ജി നല്‍കിയത്. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കള്ളക്കുറിച്ചിയില്‍ മരിച്ചവര്‍ സ്വാതന്ത്ര്യ സമര സേനാനികളോ സാമൂഹ്യപ്രവർത്തകരോ അല്ല എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഹർജി സമർപ്പിച്ചിട്ടുള്ളത്‌.

Eng­lish Summary:
Why pay 10 lakhs to those who died after con­sum­ing poi­soned liquor; High Court to Tamil Nadu government

You may also like this video:

Exit mobile version