മലപ്പുറം ആനക്കയം പന്തല്ലൂര്‍ മലയില്‍ പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശം. ഒരേക്കറിലേറെ റബര്‍ തോട്ടം ഒലിച്ചു പോയി. പുലര്‍ച്ചെ ഒരുമണിയോടെയാണ് കനത്ത മഴയ്ക്കു പിന്നാലെ ഉരുള്‍പൊട്ടിയത്. ജനവാസ മേഖലയില്‍ അല്ല ഉരുള്‍ പൊട്ടല്‍ ഉണ്ടായത്.
ഉരുള്‍പൊട്ടി കല്ലുംമണ്ണും റോഡിലേക്ക് വീണതോടെ പ്രദേശത്ത് ഗതാഗതവും തടസപ്പെട്ടു. ഈ പ്രദേശത്ത് കനത്ത മഴ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. മഴയുടെ സാഹചര്യത്തില്‍ പ്രദേശത്തുനിന്ന് ആളുകളെ നേരത്തെ ഒഴിപ്പിച്ചിരുന്നു.
English summary; Widespread crop damage in Pandalur landslide
You may also like this video;