Site iconSite icon Janayugom Online

പന്തളത്ത് കാട്ടുപന്നി അക്രമത്തിൽ വ്യാപക നാശം

പന്തളത്ത് കാട്ടുപന്നി അക്രമത്തിൽ വ്യാപക നാശം. വിവിധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ദി​നം​പ്ര​തി ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി ന​ശീ​ക​ര​ണ​ത്തി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ്. ഇ​ക്കു​റി ക​ട​യ്ക്കാ​ട് കൃ​ഷി ഫാ​മി​ലും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ പു​തി​യ​താ​യി ന​ട്ട് വ​ള​ർ​ത്തി​യി​ട്ടി​ല്ല. പ​ന്നി ശ​ല്യം കാ​ര​ണ​മാ​ണ് പു​തി​യ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ നടത്താതെന്ന് കർഷകർ പറഞ്ഞു. കു​ര​മ്പാ​ല ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ത​ന്നെ ക​ർ​ഷ​ക​രു​ടെ ചെ​വി​ക​ളി​ലെ​ത്തു​ന്ന​ത് ഇ​വ​രു​ടെ കൃ​ഷി​ക​ൾ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു എന്നതാണ്.

പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചേ​ക്ക​റോ​ളം സ്ഥ​ല​ത്തെ കൃ​ഷി​വി​ള​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക​ളു​ടെ ന​ശീ​ക​ര​ണ​ത്തി​ന് ഇ​ര​യാ​യ​ത്. പാ​ട്ട​ത്തി​ന് കൃ​ഷി​യെ​ടു​ത്ത​വ​രു​ടെ​യും ക​ടം​മേ​ടി​ച്ച് കൃ​ഷി ന​ട​ത്തി​യ​വ​രു​ടെ​യും കാ​ർ​ഷി​ക വി​ള​ക​ളാ​ണ് പൂ​ർ​ണ​മാ​യും ന​ഷ്ട​ത്തി​ലാ​യ​ത്.​ ഓ​ണം പ്ര​മാ​ണി​ച്ച് വി​ള​വെ​ടു​ക്കേ​ണ്ട ചേ​മ്പ്, ചേ​ന, പ​ച്ച​ക്ക​റി​കൃ​ഷി​ക​ൾ, വാ​ഴ​കൃ​ഷി എ​ന്നി​വ​യും ന​ശീ​ക​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 20 ദി​വ​സം കൂ​ടി ക​ഴി​ഞ്ഞാ​ൽ വി​ള​വെ​ടു​ക്കേ​ണ്ട കാ​ർ​ഷി​ക വി​ള​ക​ളാ​ണ് കൂ​ടു​ത​ലും ന​ശി​പ്പി​ച്ച​ത്. പ്ര​തീ​ക്ഷ​യോ​ടെ ഓ​ണ​ക്കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​ർ ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. യാ​തൊ​രു​വി​ധ ന​ഷ്ട​പ​രി​ഹാ​ര​വും ലഭിച്ചിട്ടുമില്ല.

Exit mobile version