ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റിന്റെ ബന്ധുവാക്കിയതിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വ്യാപക പ്രതിഷേധം. സി പി മാത്യുവിന്റെ ഭാര്യ സഹോദരനാണ് മത്സരംഗത്തുള്ളത്.കഴിഞ്ഞ 10 വർഷക്കാലമായി പൊതുപ്രവർത്തന രംഗത്ത് സജീവമല്ലാത്തയാളെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലോടെ സ്ഥാനാർത്ഥിയാക്കിരിക്കുന്നത്.ഇളംദേശം ബ്ലോക്കിൽ നെയ്യശ്ശേരി ഡിവിഷനിൽ ആണ് ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ ഭാര്യ സഹോദരൻ ലാലു ജോസഫ് മത്സരിക്കുന്നത്.
കഴിഞ്ഞ പത്തുവർഷമായി പൊതുപ്രവർത്തനം രംഗത്തെ സജീവമല്ലാത്ത ലാലു പ്രാദേശിക നേതൃത്വം സമർപ്പിച്ച പട്ടികയിലും ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ലാലുവിനെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സ്വാധീനം ഉപയോഗിച്ചാണ് ലാലു സ്ഥാനാർത്ഥിയായതെന്ന വിമർശനം കോൺഗ്രസ്സിൽ ശക്തമാണ്. തൻറെ സ്ഥാനാർത്ഥിത്വം നേതൃത്വത്തിന്റെ തീരുമാനമാണെന്നാണ് ലാലുവിന്റെ വിശദീകരണം.എന്നാൽ സ്ഥാനാർത്ഥിക്കെതിരെ പ്രാദേശിക നേതാക്കൾ കെപിസിസിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. കോൺഗ്രസിന്റെ സജീവ പ്രവർത്തകരെ അവഗണിച്ചാണ് ലാലുവിനെ സ്ഥാനാർഥിയാക്കിയത്. മുതിർന്ന നേതാക്കളുടെ അറിവോടെ കോൺഗ്രസ് സീറ്റുകൾ വില്പന നടത്തുകയാണെന്ന ആക്ഷേപവും കോൺഗ്രസ്സിലുണ്ട്.

