ഭാര്യ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പാണ് ഗര്‍ഭിണിയായതെന്ന് കണ്ടെത്തി അറസ്റ്റിലായ ഭര്‍ത്താവിനെ കോടതി റിമാന്റ് ചെയ്തു. കാര്യവട്ടം പച്ചീരി സ്വദേശിയായ 29കാരനെയാണ് പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെ പരിചയപ്പെട്ട യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.
2022 ഒക്‌ടോബര്‍ മാസത്തില്‍ അരക്കുപറമ്പിലുള്ള വീട്ടില്‍ നിന്നും 17കാരിയായ പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയതോടെ 2023 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരായി.
എന്നാല്‍ ഈ സമയം പെണ്‍കുട്ടി അഞ്ച്മാസം ഗര്‍ഭിണിയായിരുന്നുവെന്ന് പെരിന്തല്‍മണ്ണ ശിശു വികസന പദ്ധതി ഓഫീസര്‍ കെ റംലത്ത് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കുട്ടിയുടെ മൊഴിയെടുത്തതും കേസ്സായതും.
ഇക്കഴിഞ്ഞ ഏഴിന് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
English Summary: Wife becomes pregnant before puberty, husband remanded: Incident in Malappuram
You may also like this video

