എറണാകുളം അങ്കമാലിയില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. എറണാകുളം അങ്കമാലി പാറക്കടവ് പുളിയനത്താണ് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. പുന്നക്കാട്ട് വീട്ടിൽ ലളിതയെയാണ് (62) ഭര്‍ത്താവ് ബാലൻ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്. കൊലപാതത്തിനുശേഷം ബാലൻ ഒളിവിലാണ്. ഇയാളുടെ സൈക്കിൾ മൂഴിക്കുളം ജംങ്ഷനിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അങ്കമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: Wife killed by husband in Angamali
You may also like this video