Site iconSite icon Janayugom Online

കാട്ടുതീയില്‍ നിന്ന് രക്ഷതേടി വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക്

വനാന്തര്‍‍ഭാഗത്തുണ്ടാകുന്ന കടുത്ത ചൂടും തൊട്ടുപിന്നാലെയുണ്ടാകുന്ന കാട്ടുതീ മൂലവും ഉള്‍വനങ്ങളില്‍നിന്ന് രക്ഷതേടിയാണ് വന്യജീവികള്‍ ജനവാസമേഖല പ്രാപിക്കുന്നത്. വേനല്‍ കടുത്താല്‍ വനാന്തര്‍ഭാഗത്ത് കണ്ടുവരാറുളളതാണ് കാട്ടുതീ. ഒരോ വേനല്‍ക്കാലത്തും ജില്ലയിലെ വനാന്തര്‍ഭാഗത്തായി ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമിയാണ് അഗ്നിക്കിരയാകുന്നത്. ലക്ഷകണക്കിന് വൃക്ഷലതാതികളാണ് അഗ്നിക്കിരയി നാമാവശേഷമാകുന്നത്.
കാട്ടുതീ പ്രതിരോധമാര്‍ഗ്ഗങ്ങളുടെ ഭാഗമായുളള കാട്ടുതീ തടയുവാനുളള ഫയര്‍ലൈന്‍ തെളിക്കുകയോ ഫോറസ്റ്റ് വാച്ചര്‍മാരെ നിയമിക്കുകയോ വനപാലകര്‍ സമയ ബന്ധിതമായി ചെയ്യാത്തതിനാലാണ് വനം അഗ്നിക്കിരയാകാന്‍ കാരണമെന്ന് പ്രകൃതി സ്നേഹികള്‍ പറയുന്നു. ദിവസങ്ങളോളം കത്തിനില്‍ക്കുന്ന കാട്ടുതീയില്‍ നിരവധി വന്യമൃഗങ്ങള്‍ അഗ്നിക്കിരയാകുന്നുണ്ട്. അതിനിന്നും രക്ഷതേടിയെത്തുന്ന വന്യമൃഗങ്ങളാണ് ജനവാസമേഖലയിലും നദിതീരങ്ങളിലും അഭയം പ്രാപിക്കുന്നത്. ഇവയുടെ ആവാസ വൃവസ്ഥക്ക് ഭീഷണിയാകുന്ന സ്ഥലത്തേക്ക് ഇവയെ തുരത്തിയോടിച്ചാലും ഈ പ്രദേശം തിരഞ്ഞെടുക്കാന്‍ വന്യമൃഗങ്ങള്‍ തയ്യാറാകാതെ പോകുബോഴാണ് വീണ്ടും ജനവാസ മേഖലയെ ഇവ അഭയം പ്രാപിക്കുന്നതും തുടര്‍ന്ന് വന്യമൃഗങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നതും.

കാട്ടുതയിലും കടുത്ത ചൂടിലും അഭയം തേടി വനാതിര്‍ത്തികളിലും ജനവാസമേഖലയിലും പതുങ്ങിയിരിക്കുന്ന ആന, പിലി ‚കാട്ടുപന്നി , മ്ലാവ്, കേഴമാന്‍, കാട്ടുപോത്ത്, എന്നി മൃഗങ്ങള്‍ രാത്രികാലങ്ങളില്‍ ജനവാസമേഖലയില്‍ ഇറങ്ങി കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ജനങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്യുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നു താമസിക്കുന്നവര്‍ക്ക് ഭീഷണിയാകുന്നത്. കാടുതീയില്‍നിന്ന് രക്ഷതേടി ഇഴജെന്തുക്കളായ രാജവെമ്പാല, മൂര്‍ഖന്‍ ‚അണിലി എന്നി ഉഗ്രവിഷമുളള പാമ്പുകളും ജനവാസമേഖയിലേക്കിറങ്ങുന്നുണ്ട്. 

2012 ഫെബ്രുവരിയില്‍ കാട്ടുതീയില്‍നിന്നു രക്ഷതേടി ആങ്ങമൂഴി ഹൈസ്കൂള്‍ പടിയില്‍ ഇറങ്ങിയ പുലി നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഒടുവില്‍ പുലിയെ നാട്ടുകാരും വനപാലകരും കെണിവെച്ചുപിടിക്കുന്നതിനിടയില്‍ പുലി ചത്തുപോകുകയും ചെയ്ത സ്ഥിതിവിശേഷവും അരങ്ങേറിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുമുമ്പ് കാട്ടുതീയില്‍ അപകടം പറ്റിയ കാട്ടുകൊമ്പനും ആങ്ങമൂഴി മേഖലയില്‍ ആഴ്ചകളോളം ഇറങ്ങി പ്രദേശവാസികളുടെ കൃഷിയിടം നശിപ്പിക്കയും നാട്ടില്‍ ഭീകരന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. വനത്തില്‍ അതിക്രമിച്ചുകയറി വനവിഭവങ്ങള്‍ ശേഖരിക്കുന്നവരും വ്യാജവാറ്റിനായി വനങ്ങളില്‍ അതിക്രമിച്ചുകയറുന്നവരും ഇടുന്ന തീയാണ് പിന്നീട് കാട്ടുതീയായി പടരുന്നത് വനപാലകരുടെ കണ്ണുവെട്ടിച്ച് വനത്തില്‍കയറുന്ന സഞ്ചാരികളും കാട്ടുതിയിടുന്നതിനു കാരണമാകുന്നുണ്ട്. ഇത് തടയേണ്ടത് വനപാലകരാണ് അതിനുവേണ്ട ചെറുവിരലുകള്‍അനക്കാപോലും അവര്‍ തയ്യാറാകുന്നില്ലായെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.

കൂടാതെ വേനല്‍കാലമായല്‍ ഫയര്‍ലൈയിന്‍ തെളിക്കുയും അടിക്കാടുകള്‍ വൃത്തിയാക്കി വനത്തേ സംരക്ഷിക്കുയും ചെയ്യേണ്ട ഉത്തരവാദിത്വം വനപാലകര്‍ക്കാണുളളതണ്. ഇതും കാര്യക്ഷമല്ലാതെയാകുബോളാണ് കാട്ടുതീ പടരുന്നതിന് കാരണമാകുന്നത്. കൂടാതെ വന സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചിരുന്ന വനസംരക്ഷണ സമിതികളുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലാതെയായതില്‍ അവരുടെ സേവനവും ഇപ്പോള്‍ ലഭ്യമാകുന്നില്ല. കാട്ടുതീ തടയുന്നതിന് ബോധവല്‍ക്കണം മാത്രമല്ല വനംവകുപ്പ് ചെയ്യേണ്ടത് കാട്ടുതീ തടയാനുളള പ്രതിരോധ മാര്‍ഗ്ഗങ്ങളും സമയബന്ധിതമായി ചെയ്താല്‍ കാട്ടുതീ തടയാനും വന്യമൃഗങ്ങള്‍ കാടുവെടിഞ്ഞ് നാട്ടിലേക്ക് ഇറങ്ങുന്നത് ഒരുപരുധി വരെ തടയാമുമാകുമെന്ന് വനസ്നേഹികളും വനാതിര്‍ത്തിയോട് ചേര്‍ന്നു ളള പ്രദേശവാസികളും പറയുന്നത്. 

Eng­lish Sum­ma­ry: Wild ani­mals flee­ing wild­fires to res­i­den­tial areas

You may also like this video

Exit mobile version