മംഗലം ഡാം അയ്യപ്പന്‍പാടിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അസം സ്വദേശികളായ മുന്നു, പിങ്കി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. കുരുമുളക് പറിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒറ്റയാനാണ് ആക്രമണം നടത്തിയത് എന്ന് പരിക്കേറ്റ പിങ്കിയുടെ ഭര്‍ത്താവ് തിലേശ്വര്‍ പറഞ്ഞു.
അതേസമയം മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് കാട്ടാന എത്തിയത് ആശങ്ക പരത്തി. പുലര്‍ച്ചെ രണ്ടുമണിയോടെ നിലമ്പൂര്‍ ടൗണിന് പരിസരത്താണ് കാട്ടാന എത്തിയത്. ഈ മേഖലയിലെ കൃഷിയും ആന നശിപ്പിച്ചിട്ടുണ്ട്. എറണാകുളം കോതമംഗലം മാമലകണ്ടത് രാവിലെ എത്തിയ കാട്ടാനക്കൂട്ടം ഒരു വീട് തകര്‍ത്തു.