വയനാട് അട്ടമലയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം . ഏറാട്ടുകുണ്ട് കോളനിയിൽ ബാലകൃഷ്ണൻ (27) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. ഇന്നലെ വയനാട്ടിൽ ബത്തേരിയിൽ ആദിവാസി യുവാവിനെ കാട്ടാന കുത്തിക്കൊന്നിരുന്നു.ദുരന്തത്തിനു ശേഷം അട്ടമലയിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു.
ഏതാനും ആദിവാസി കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഉരുൾപൊട്ടലിനു ശേഷം പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെ ആയിരിന്നു സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണൻ തൽക്ഷണം മരിക്കുകയായിരുന്നു.