കൊല്ലം നിലമേലിൽ കാട്ടുപന്നി, വയോധികയുടെ വിരല്‍ കടിച്ചെടുത്തു. കരുന്തലക്കാട് സ്വദേശിനി സാവിത്രിയമ്മയുടെ (70) ഇടതു കൈയിലെ ചൂണ്ടുവിരലാണ് കാട്ടുപന്നി കടിച്ചെടുത്തത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന സാവിത്രിയമ്മയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻതന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് വന്യജീവികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
നിലമേലിൽ കാട്ടുപന്നി ആക്രമണം; വയോധികയുടെ വിരൽ കടിച്ചെടുത്തു, ആക്രമണം വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെ

