Site iconSite icon Janayugom Online

കാട്ടാന ആക്രമണം; പ്രതിഷേധം ശക്തം

കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചതിനെ തുടർന്ന് കോതമംഗലത്തും കുട്ടമ്പുഴയിലും വൻ പ്രതിഷേധം. കുട്ടമ്പുഴയിൽ നടത്തിയ ഹർത്താൽ പൂർണം. കോതമംഗലത്ത് ഹർത്താൽ ഭാഗികം. പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ ഡി എഫ് ഒ ഓഫീസ് മാർച്ചിൽ ജന രോഷമിരമ്പി. പ്രതിഷേധ മാർച്ചിൽ നിരവധി പേർ അണിനിരന്നു. എൽദോസിൻ്റെ മൃതദേഹം കാണാൻ ആയിരങ്ങൾ എത്തി. 

ജന പ്രതിനിധികളടക്കം വീട്ടിലെത്തി. കുടുംബത്തിന് 10 ലക്ഷം രൂപ കലക്ടർ കൈമാറി. എല്ലായിടത്തും പൊലീസ് സന്നാഹം കാവൽ നിന്നു. തിങ്കളാഴ്ച രാത്രി എട്ടരക്ക് കാട്ടാന ചവിട്ടി കൊന്ന എൽദോസിന്റെ മൃതദേഹം സംഭവസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് മാറ്റിയത് ചൊവ്വാഴ്ച പുലർച്ചെ രണ്ടിന്. നാട്ടുകാരും ബന്ധുക്കളും പുലർച്ചെ വരെ പ്രതിഷേധിച്ചു. നാട്ടുകാർ രോക്ഷാകുലരായതിനെ തുടർന്ന് ആന്റണി ജോൺ എം എൽ എ യും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും സമാധാന ശ്രമം നടത്തി. ജനക്കൂട്ടം രോക്ഷാകുലരായി ഉറച്ചു നിന്നു. 

തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ വനമേഖലയുമായി സന്ധിക്കുന്നിടത്ത് ട്രഞ്ചിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് എം എൽ എ യും കലക്ടറും ഉറപ്പ് നൽകി. തുടർന്നാണ് മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇതിൻ്റെ ഭാഗമായി പിണവൂർ കുടി വെളിയത്ത് പറമ്പിൽ നിന്നും ചെവ്വാഴ്ച രാവിലെ ട്രഞ്ചിന്റെ നിർമ്മാണം ആരംഭിച്ചു. കാട്ടാന ആക്രമണത്തിൽ കുട്ടമ്പുഴ ക്ണാച്ചേരി എൽദോസ് മരിച്ചതിനെ തുടർന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് സർവകക്ഷി കളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ കോതമംഗലം ഡി എഫ് ഒ ഓഫീസിനു മുന്നിലേക്ക് ജനകീയ മാർച്ച് നടത്തി. കോതമംഗലം ചെറിയ പള്ളി താഴത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ഡി എഫ് ഒ ഓഫീസിനു മുന്നിൽ സമാപിച്ചു. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ജനപാലകർ ഉണ്ടാകണമെന്നും വനപാലകർ ജാഗ്രത പുലർത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 

കോതമംഗലം രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തി കണ്ടത്തിൽ സമരം ഉദ്ഘാടനം ചെയ്തു. യാക്കോബായ സുറിയാനി സഭ കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ്, ആൻ്റണി ജോൺ എം എൽ എ, മാത്യു കുഴലനാടൻ എം എൽ എ, മുൻ മന്ത്രി ടി യു കുരുവിള, മിന മസ്ജിദ് ഇമാം പി എ യഹിയ, വിവിധ കക്ഷി നേതാക്കളായ മുഹമ്മദ് ഷിയാസ്, ഷിബു തെക്കും പുറം, എ ജി ജോർജ്, കെ എം ജോയി, ഇ കെ ശിവൻ, പി കെ രാജേഷ്, ശാന്തമ്മ പയസ്, പി റ്റി ബെന്നി, സണ്ണി കടുകത്താഴെ, റാണിക്കുട്ടി ജോർജ്, പി കെ മൊയ്തു പി എ എം ബഷീർ, ഷെമീർ പനയ്ക്കൽ, മാർത്തോമ സുറിയാനി സഭ ഉരുളൻ തണ്ണി പള്ളി വികാരി ഫാ. നിതിൻ കെ വൈ, ഫാ. മാനുവൽ പീച്ചാട്ട്, ഫാ. റോമ്പിൻ പടിഞ്ഞാറേക്കൂറ്റ്, ഫാ. റോയി കണ്ണാച്ചിറ, കുട്ട മ്പു ഴ പഞ്ചായ ത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ, കീരം പാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് എന്നിവർ പങ്കെടുത്തു.
എറണാകുളത്ത് നിന്നും തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബസിലെത്തി തുടർന്ന് വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങി വീട്ടിലേക്ക് നടന്നു നീങ്ങുമ്പോഴാണ് രാത്രി 8 മണിയോടെ കുട്ടമ്പുഴ ക്ണാച്ചേരി കോടിയാട്ട് എൽദോസിനെ കാട്ടാന ചവിട്ടി കൊന്നത്. കുട്ടമ്പുഴ ക്ണാച്ചേരി കോടിയാട്ട് വർഗീസ് — റൂത്ത് ദമ്പതികളുടെ മകനാണ് എൽദോസ്. സഹോദരി: സ്വപ്ന. എൽദോസിൻ്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു.
സംസ്കാര ശുശ്രൂഷ വീട്ടിൽ ആരംഭിച്ച് തുടർന്ന് മാർത്തോമ സുറിയാനി സഭയുടെ കുറുമറ്റം ശ്മ ശാനത്തിൽ സംസ്കരിച്ചു. കോതമംഗലത്തും കുട്ടമ്പുഴയിലും ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. കുട്ടമ്പുഴയിൽ ഹർത്താൽ പൂർണമായിരുന്നു. കോതമംഗലത്ത് ഹർത്താൽ ഭാഗികമായിരുന്നു. തിങ്കളാഴ്ച രാത്രി മുതകാട്ടാന ആക്രമണം; പ്രതിഷേധം ശക്തംൽ കുട്ടമ്പുഴയിലും കോതമംഗലം ത്തും വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. 

Exit mobile version