Site iconSite icon Janayugom Online

പാലോട് കാട്ടുപന്നി ശല്യം രൂക്ഷം; ബൈക്ക് ഇടിച്ചു തെറിപ്പിച്ച് രണ്ട് പേർക്ക് പരിക്ക്

പാലോട് മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്ക്.
വിതുര ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഭരതന്നൂർ തൃക്കോവിൽവട്ടം വീട്ടിൽ വിനിൽ വി നായർ(35), ഒപ്പം സഞ്ചരിച്ച സുഹൃത്ത് ഭരതന്നൂർ ലെനിൻകുന്ന് സ്വദേശി വിഷ്ണു (29) എന്നിവർക്കാണ് പരിക്കേറ്റത്. മൈലമൂട് പാലത്തിന് സമീപത്താണ് പന്നി വാഹനത്തെ ഇടിച്ചു തെറിപ്പിച്ചത്. 

വിനിൽ ആണ് ബൈക്ക് ഓടിച്ചിരുന്നത്. തെറിച്ചു വീണു തലയ്ക്ക് പൊട്ടലേറ്റു. 6 തുന്നലുണ്ട്. ശരീരമാസകലം മുറിവേറ്റു. റോഡിൽ വെളിച്ചം ഇല്ലാത്തതിനാൽ പന്നി ചാടുന്നത് ശ്രദ്ധയിൽപെട്ടില്ല. ബൈക്കിൽ നിന്നു തെറിച്ചു വീണ 2 പേരെയും നാട്ടുകാർ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നന്ദിയോട് ആലുംകുഴി സ്വദേശി ഗ്ലോറി, ഇലവുപാലം സ്വദേശി ആത്മമിത്രം ഉല്ലാസ് എന്നിവർ പന്നിയുടെ ആക്രമണത്തിൽ സാരമായ പരുക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. 

Exit mobile version