Site iconSite icon Janayugom Online

കാട്ടുപോത്ത് ആക്രമണം ഫോറസ്റ്റ് വാച്ചറിന് ഗുരുതര പരിക്ക്

കാട്ടുപോത്തിന്റെ ആക്രമണം തുടർ തുടർക്കഥയാകുന്നു. അക്രമകാരിയായ കാട്ടുപോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരുക്കേറ്റു. മറയൂർ ഊഞ്ചാം പാറ ആദിവാസി കുടിയിൽ ഗാന്ധിയ്ക്കാണ് (55) ഗുരുതര പരുക്കേറ്റത്. അക്രമകാരിയായ കാട്ടുപോത്തിനെ വനപാലകർ വനത്തിനുള്ളിൽ മടക്കി വിടാൻ ശ്രമിക്കുന്നതിനിടയിലാണ് കാട്ടുപോത്ത് ഗാന്ധിയെ കുത്തി വീഴ്ത്തിയത്. ഗാന്ധിക്ക് കയ്യിലും പിറകുവശത്തുമായി ഗുരുതര പരുക്കേറ്റ ഗാന്ധിയെ മറയൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞദിവസം പള്ളനാട്ടിൽ മാരിയപ്പൻ കൃഷിയിടത്തിലേക്ക് വെള്ളം തിരിക്കാൻ പോകുന്നതിനിടയിലാണ് കാട്ടുപോത്ത് ആക്രമിച്ചത്.

ജനവരി 24ന് പ്രദേശത്തുതന്നെ കൃഷിത്തോട്ടത്തിൽ താമസിച്ചിരുന്ന മംഗളംപാറ സ്വദേശി ദുരൈരാജ് കാട്ടുപോത്ത് ആക്രമണത്തിൽപ്പെട്ട് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. സ്ഥിരമായി കൃഷിത്തോട്ടത്തിൽ തമ്പടിക്കുന്ന കാട്ടുപോത്താണ് ആക്രമിച്ചത്.

അക്രമാസക്തനായി മാറിയ സാഹചര്യത്തിൽ കാട്ടുപോത്തിനെ വനത്തിനുള്ളിൽ കടത്തിവിട്ട് കൃഷിത്തോട്ടത്തിൽ ഇറങ്ങാതെ തടയണമെന്ന് പ്രദേശവാസികളുടെ ആവശ്യത്തിൽ വനം വകുപ്പ് നടപടി സ്വീകരിച്ചുവരുന്നതിനിടയിലാണ് തുടർച്ചയായുള്ള ആക്രമണം. മാരിയപ്പനെ ആക്രമിക്കപ്പെട്ടതിന് തുടർന്ന് വനപാലകരും നാട്ടുകാരും മംഗളംപാറയിൽ എത്തി കാട്ടുപോത്തിനെ വനത്തിനുള്ളിൽ കടത്തിവിടാൻ ശ്രമിക്കുന്നതിനിടയിലാണ് ഗാന്ധിയെ കുത്തി വീഴ്ത്തിയത്.

Eng­lish Sum­ma­ry: Wild buf­fa­lo attack seri­ous­ly injures For­est Watcher

You may like this video also

Exit mobile version