Site icon Janayugom Online

സീതത്തോട്ടിലും ചിന്നക്കനാലിലും കാട്ടാനകളുടെ ആക്രമണം; യുവാക്കള്‍ക്ക് പരിക്ക്

പത്തനംതിട്ടയിലെ സീതത്തോട്ടിലും ഇടുക്കി ചിന്നക്കനാലിലും കാട്ടാനകളുടെ ആക്രമണം. സീതത്തോട് മണിയാര്‍– കട്ടച്ചിറ റൂട്ടില്‍ എട്ടാം ബ്ലോക്കിന് സമീപമിറങ്ങിയ കാട്ടാനക്കൂട്ടം യുവാക്കളെ ആക്രമിച്ചു. കട്ടച്ചിറ സ്വദേശികളായ രഞ്ജു(25) , ഉണ്ണി (20) എന്നിവര്‍ക്കാണ് കാട്ടാനകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

ചിന്നക്കനാലിലെ 301 കോളനിയിലാണ് കാട്ടാന വീട് തകര്‍ത്തത്. ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. കുറച്ച് ദിവസങ്ങളായി ചക്കക്കൊമ്പന്‍ ജനവാസ മേഖലയോട് അടുത്താണുള്ളത്. പുലര്‍ച്ചയോടെ എത്തിയ ആന ഗോപിനാഗന്‍ എന്നയാളുടെ വീടാണ് തകര്‍ത്തത്. ആക്രമണം നടന്ന സമയം വീടിനുള്ളില്‍ ആരുമുണ്ടായിരുന്നില്ല. വീടിന്‍റെ മുന്‍ഭാഗവും പിന്‍വശവും തകര്‍ത്ത ആന വീട്ടുപകരണങ്ങളും തകര്‍ത്തു. 301 കോളനിയിലേക്കുള്ള വഴിയില്‍ തന്നെയാണ് ആന ഇപ്പോഴുമുള്ളത്. ആനയെ തുരത്താനുള്ള ശ്രമം തുടരുന്നു.

Eng­lish Sum­ma­ry: wild ele­phant attack
You may also like this video

Exit mobile version