ഇടുക്കിചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയില്‍ വീണ്ടും കാട്ടാന അക്രമണം. കഴിഞ്ഞ കുറച്ച് നാളുകളായി വ്യാപക നാശം വിതയ്ക്കുന്ന അരിക്കൊമ്പനാണ് അംഗന്‍വാടിക്ക് സമീപമുള്ള ഷെഡ് തകര്‍ത്തത്. ഷെഡിലുണ്ടായിരുന്ന യശോധരന്‍ ഷെഡില്‍ നിന്നും ഇറങ്ങി അംഗന്‍വാടി കെട്ടിടത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
വീടുകള്‍ ഇടിച്ച്നിരത്തിയും ഷേറന്‍കട തകര്‍ത്തും നാട്ടില്‍ പരിഭ്രാന്തി പരത്തി അരിക്കൊമ്പന്റെ വിളയാട്ടം തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ള ശങ്കരപാണ്ഡ്യന്‍മെട്ടില്‍ മൂന്ന് വീടുകളും. പന്നിയാറിലെ റേഷന്‍കട നാല് തവണയും അരിക്കൊമ്പന്‍ ഇടിച്ച് നിരത്തി. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയില്‍ എത്തിയ അരിക്കൊമ്പന്‍ ഇവിടെയുണ്ടായിരുന്ന ഷെഡ് തകര്‍ത്തത്. ഷെഡിലുണ്ടായിരുന്ന യശോദരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഷെഡ് പൂര്‍ണ്ണമായും കാട്ടാന തകര്‍ത്തു.
ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം ആദിവാസി കുടുംബങ്ങളെകുടിയിരുത്തിയിരിക്കുന്ന മുന്നൂറ്റിയൊന്ന് കൊളനിയിലും കാട്ടാന ശല്യം രൂക്ഷമാണ്. രാത്രികാലത്ത് കാട്ടാന മേഖലയില്‍ തമ്പടിക്കുന്നതിനാല്‍ വീടുകളുടെ ടെറസില്‍ കുടില്‍ കെട്ടി കുട്ടികളുമായി ഇതിനുള്ളലാണ് ആദിവാസി കുടുംബങ്ങള്‍ കിടന്നുറങ്ങുന്നത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ വീടും സ്ഥലവും ഉപേക്ഷിച്ച് പോയിട്ടുമുണ്ട്. എന്നിട്ടും ഇവിടെ വേണ്ട സുരക്ഷാ സംവിധാനം ഒരുക്കാന്‍ അദികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.
English Summary: wild elephant attack again in Idukki
You may also like this video