Site iconSite icon Janayugom Online

ഇടുക്കിയില്‍ കാട്ടാന ആക്രമണം; ഒരു മരണം

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. ഇടുക്കി പെരുവന്താനം അടുത്ത് കൊമ്പൻപാറയിൽ, ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചായിരുന്നു ആക്രമണം. വൈകിട്ട് ഏഴു മണിയോടെ പുഴയില്‍ കുളിക്കാനായി പോയതായിരുന്നു സോഫിയ. തിരികെ വരാതായതോടെ മകൻ തിരച്ചിൽ നടത്തിയപ്പോഴാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മുണ്ടക്കയത്തെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version