Site icon Janayugom Online

ഇടുക്കിയിലെ കാട്ടാനശല്യം; ഹര്‍ത്താല്‍ പൂര്‍ണ്ണം

ഇടുക്കിയിലെ കാട്ടാനശല്യവും വന്യജീവിയാക്രമണവും രൂക്ഷമായ പഞ്ചായത്തുകളിൽ ജനകീയ സമര സമതി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. അരിക്കൊമ്പൻ അക്രമണം രൂക്ഷമായ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിൽ ജനങ്ങൾ റോ‍ഡ് ഉപരോധവുമായി തെരുവിലിറങ്ങി. ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഐയുടെ നേതൃത്വത്തിൽ മൂന്നാർ ടൗണിൽ റോഡ് ഉപരോധിച്ചു.

സിപിഐ ദേവികുളം മണ്ഡലം സെക്രട്ടറി അഡ്വ. ടി ചന്ദ്രപാലിന്റെ നേതൃത്വത്തിലായിരുന്നു റോഡ് ഉപരോധം. ബോഡിമെട്ട്, പൂപ്പാറ എന്നിവിടങ്ങളിലും പ്രദേശവാസികൾ മണിക്കൂറുകളോളം ദേശീയ പാത ഉപരോധിച്ചു.ഇന്നലെ രാവിലെ 6 മുതൽ വൈകീട്ട് 6 വരെയായിരുന്നു ഹർത്താൽ. ആക്രണകാരിയായ അരിക്കൊമ്പനെ പിടിച്ച് മാറ്റുന്നത് വരെ സമരം തുടരുമെന്ന് നിലപാടിലായിരുന്നു ജനകീയ സമതി.

ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിലായിരുന്നു ഹർത്താൽ. പതിമൂന്ന് പഞ്ചായത്തുകളിൽ ആണ് ആദ്യം ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിലും വിദ്യാർത്ഥികളുടെ പരീക്ഷകൾ കണക്കിലെടുത്ത് പിന്നീട് മൂന്ന് പഞ്ചായത്തുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിരുന്നു.

Eng­lish Sum­ma­ry: wild ele­phant attack in Iduk­ki; The har­tal is complete
You may also like this video

Exit mobile version