പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. ഷോളയൂരിലാണ് കാട്ടാന ആക്രമണമുണ്ടായത്. ഊത്തുകുഴി ഊരിലെ ലക്ഷ്മണാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.
പുലര്‍ച്ചെ അഞ്ച് മണിക്ക് ലക്ഷ്മണന്‍ വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ലക്ഷ്മണിനെ കാട്ടാന അടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അട്ടപ്പാടിയില്‍ മാത്രം കഴിഞ്ഞ നാല് മാസത്തിനിടെ നാല് പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
English Summary: wild elephant attack in Palakkad; one killed
You may also like this video