Site icon Janayugom Online

വയനാട്ടിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് ഗൈഡ് കൊല്ലപ്പെട്ടു

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഗൈഡ് കൊല്ലപ്പെട്ടു. വനം വകുപ്പ് തൽക്കാലിക വാച്ചറായ തങ്കച്ചനാണ് മരിച്ചത്. മാനന്തവാടി റേഞ്ചിലെ വെള്ളമുണ്ട ചിറപ്പുല്ല് മലയിലാണ് സംഭവം. ഇന്ന് രാവിലെ 10.30ടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വെള്ളമുണ്ട ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നും തവളപ്പാറ വനം ഭാഗത്തേക്ക് രാവിലെ സഞ്ചാരികളുമായി പോകുമ്പോഴായിരുന്നു തവളപ്പാറ വനത്തിൽ വച്ച് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

കുടെയുണ്ടായിരുന്ന സഞ്ചാരികൾ ഓടി രക്ഷപ്പെട്ട് തിരികേ ഏത്തി പനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തങ്കച്ചനെ കണ്ടെത്തിയത് തുടർന്ന് വയനാട് മെഡിക്കൽ കോളജിൽ ഏത്തിച്ചങ്കിലും മരണപ്പെട്ടു.വെള്ളമുണ്ട പുളിഞ്ഞാൽ നെല്ലിക്കാച്ചാൽ നെല്ലിയാനിക്കോട്ട് വീട്ടിൽ മത്തായുടെ മകനാണ് 53 വയസുളള തങ്കച്ചൻ. ഭാര്യ സുജ മക്കൾ അയോണ, അനോൾഡ്.

Eng­lish Sum­ma­ry: Wild ele­phant attack in Wayanad; The for­est guide was killed

You may also like this video

Exit mobile version