നടുറോഡിൽ നിലയുറപ്പിച്ച കാട്ടാന കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു. മൂന്നാർ — ഉടുമലപ്പേട്ട അന്തർ സംസ്ഥാന പാതയിൽ ഡിവൈഎസ്പി ഓഫീസിനു സമീപത്തായി വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. ബസിനു മുന്നിലെത്തിയ ആന മുമ്പിലെ ഗ്ലാസിൽ തുമ്പിക്കൈ ഉപയോഗിച്ച് അമർത്തുകയായിരുന്നു. ഗ്ലാസ് തകർന്ന നിലയിലാണ്.
ആന അല്പം വഴി മാറിയതോടെ ഡ്രൈവർ വെട്ടിയൊഴിഞ്ഞ് ബസ് മുന്നോട്ട് എടുത്തെങ്കിലും മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും തടസം സൃഷ്ടിച്ച് ഏറെ നേരം റോഡിൽ നിലയുറപ്പിച്ചു. ഏറെ നേരം യാത്രക്കാരെ പരിഭാന്ത്രിയിലാക്കി കാട്ടിലേക്ക് മടങ്ങിയതോടെയാണ് ഗതാഗതം പുനരാരംഭിക്കാനായത്.
English Summary: Wild elephant attack on KSRTC bus causing panic among passengers
You may like this video also