അളളുങ്കല്‍ ഡാമിന് സമീപത്ത് എത്തിയാല്‍ കാണാം ചുളളന്‍ കൊമ്പന്റേയും വലിയകൊമ്പന്റേയും കുളിയും കളിയും.…. എല്ലാദിവസവും വൈകുന്നേരം 5 മണിയോടെ ബിമ്മരം കാട്ടില്‍നിന്നും കക്കാട്ടാറ്റില്‍ ഇറങ്ങി ഇരുവരും വെളളത്തില്‍ കുത്തിമറിഞ്ഞുളള നീരാട്ട്… പിന്നീട് ആറ്റില്‍ കിടക്കുന്ന തടികഷ്ണങ്ങള്‍ ഉയര്‍ത്തി എറിഞ്ഞ് ഇരുവരും കളിച്ചു രസിക്കും, പിന്നീട് കക്കാട്ടാറിന്റെ കരയിലെ തീറ്റ തേടും രാത്രിയില്‍ ഇരുവരും ഇവിടെ ചെലവഴിക്കും.
പിറ്റേദിവസം രാവിലെ ആറുമണിയോടെ ഇരുവരും കക്കാട്ടാറ്റില്‍ ഇറങ്ങി കുളിയും പാസാക്കും പിന്നീട് ഇരുവരും കൊമ്പുകോര്‍ക്കും ആറ്റിലെ തടികഷ്ണങ്ങള്‍ എടുത്തെറിഞ്ഞുളള കുത്തിമറിച്ചില്‍ അതിനുശേഷം കക്കാട്ടാറിന്റെ കരയില്‍ കയറി ഇരുവരും മുഖാമുഖം നിന്ന് മണ്ണുവാരിയെറിയും പിന്നീട് മണ്ണില്‍ കുത്തിമറിയും കക്കാട്ടാറിന്റെ മറുകയയില്‍ കാണികള്‍ ഏറെയുണ്ടെങ്കില്‍ ഇവരുടെ കളിതമാശകളേറും കാട്ടാനയാണെങ്കിലും ആനകളുടെ ഇത്തരം വേലത്തരങ്ങള്‍ കാണാന്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്ന് ധാരാളം ആനപ്രേമികളാണ് കക്കാട്ടാറിന്റെ കരയില്‍ സ്ഥാനം പിടിക്കാനെത്തുന്നത്.
English Summary: wild elephant chittoor
You may also like this video