Site icon Janayugom Online

തിരുവോണ ദിനത്തില്‍ കുടിലുകള്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം; ഭീതിയല്‍ ജനവാസ മേഖല

ആനകള്‍ നശിപ്പിച്ച ശൂലപ്പാറയിലെ ജനവാസകേന്ദ്രത്തിലെ ഷെഡുകള്‍

ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയതോടെ സ്ഥലവാസികള്‍ ഭീതിയില്‍. ശൂലപ്പാറ മന്നാക്കുടിയില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കാട്ടാനകള്‍ കൂട്ടമായി എത്തിയത്.   ആക്രമണത്തില്‍ നാലോളം ഷെഡുകള്‍ തകര്‍ന്നു. രാധ ഗോപി, അഭിജിത്ത്, അനന്തു ഷിനു, രാജമ്മ എന്നിവരുടെ ഷെഡുകളാണ് ആനകള്‍ നശിപ്പിച്ചത്. തമിഴ്‌നാട് വനത്തില്‍ നിന്നും എത്തിയ രണ്ട് വലിയ ആനകളും ഒരു കുട്ടിയാനയുമാണ് പുല്ലുമേഞ്ഞതും പടുത കൊണ്ട് നിര്‍മ്മിച്ചതുമായ ഷെഡുകള്‍ തകര്‍ത്തത്. തുണികള്‍ പാത്രങ്ങള്‍ എന്നിവ നശിപ്പിക്കുകയും, അരിയും മറ്റ് ഭക്ഷണസാധനങ്ങളും ഉപയോഗശൂന്യമാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ കല്ലാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ  സ്ഥലത്തെത്തി കല്ലാര്‍ ഓഫീസര്‍ ഇ.വി പ്രസാദിന്റെ നേത്യത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെ പാട്ടകൊട്ടിയും ശബ്ദം ഉണ്ടാക്കിയും കാട്ടാനകളെ തിരികെ തമിഴ്‌നാട് വനത്തിലേയ്ക്ക് ഇറക്കി വിട്ടു. ആനകള്‍ തരികെ പോയി എന്ന് ഉറപ്പാക്കുന്നതിനായി ഞായറാഴ്ചവരെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് തമ്പടിച്ചു.  വനം വകുപ്പ് കല്ലാര്‍ സെക്ഷന്‍ ഓഫീസര്‍മാരായ കെ.ജ.ി. മുരളി, റ്റി.എസ് സുനീഷ്, കെ. അനില്‍കുമാര്‍ എന്ന ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Eng­lish Sum­ma­ry: Wild ele­phant destroys huts in Idukki

You may like this video also

Exit mobile version