Site iconSite icon Janayugom Online

നാട്ടില്‍ ഭീതി പരത്തിയ കാട്ടുകൊമ്പന്‍ ആനപ്രേമികളുടെ പ്രിയ ചുളളന്‍കൊമ്പനാണ്

elephantelephant

നാട്ടില്‍ ഭീതി പരത്തിയ കാട്ടുകൊമ്പന്‍ ഇപ്പോള്‍ ആനപ്രേമികളുടെ പ്രിയ ചുളളന്‍കൊമ്പനാണ്. രണ്ടാഴ്ചയായി ചിറ്റാര്‍ അളളുങ്കല്‍ , ഊരാംപാറ മേഖലയില്‍ ഇറങ്ങുന്ന ചുളളന്‍കൊമ്പനാണ് ഒരാഴ്ചക്ക് ശേഷം ആനപ്രേമികളില്‍ പ്രിയങ്കരനായത്. രാജാംപാറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ബിമ്മരം വനത്തില്‍നിന്നുമാണ് 15 വയസ് പ്രായം വരുന്ന ചുളളിക്കൊമ്പന്റെ വരവ്.

വൈകിട്ട് അഞ്ചുമണിയോടെ അളളുങ്കല്‍ ഡാമിന് സമീപത്തുകൂടി ജനവാസമേഖലയില്‍ ഉറങ്ങുന്ന ചുളളന്‍കൊമ്പന്‍ രാത്രികാലം കക്കാട്ടിറിന്റെ തീരത്തും ജനവാസ മേഖലയിലും കഴിച്ചുകൂട്ടി അടുത്ത ദിവസം 8 മണിയോടെ കാടുകയറും. രണ്ടാഴ്ചയായി തുടര്‍ച്ചയായി ആനയുടെ വരവാണ് ആനയ്ക്ക് ആരാധകരേറിത്. കക്കാട്ടാര്‍ നീന്തി കടക്കുന്നതിനിടയില്‍ ആറ്റില്‍ നീരാട്ടും നടത്തും മടങ്ങി പോകുന്ന നേരത്തും ഇതേപടിതുടരും. ഇത് പകര്‍ത്താനും ആന ആറുകടക്കുന്നത് കാണാനും അളളുങ്കല്‍ ഡാമിന് സമീപത്തായി യൂടൂബര്‍മാരും ആനപ്രേമികളും നേരത്തെ തന്നെ സ്ഥലം പിടിച്ച് കാത്തിരിക്കും. നിരവധിപേരാണ് ആനയുടെ ചിത്രം പകര്‍ത്താന്‍ എത്തുന്നത് അവര്‍ക്ക് വേണ്ടപോലെ പോസ് ചെയ്ത് തന്റെ ഫിഗര്‍ ഷോ കാട്ടാനും ആന റെഡിയാണ്.

നാട്ടില്‍ ഉറങ്ങുന്ന ചുളളന്‍കൊമ്പന്‍ വ്യാപകമായി കൃഷി നശിപ്പിക്കുമെങ്കിലും ആനപ്രേമികളെ നിരാശപ്പെടുത്താതെയാണ് കാടുകയറ്റം. കണ്ടംകുളത്ത് ബാബു , പറമ്പേത്ത് ജോണി എന്നിവരുടെ വാഴയും അത്തിക്കയം സ്വദേശിയുടെ ബംഗ്ലാവ് പരിസരത്ത് നിന്ന കൃഷിയും കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചിരുന്നു. ആനയുടെ നീക്കം നിരീക്ഷിക്കന്‍ വടശ്ശേരിക്കര റേഞ്ച് ഓഫീസര്‍ രതീഷ് കെ വി, ചിറ്റാര്‍ ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ഷിബു കെ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Eng­lish Sum­ma­ry: wild ele­phant makes peo­ple a fan of him

You may like this video

Exit mobile version