Site iconSite icon Janayugom Online

ഇറാൻ ജനതയെ സഹായിക്കും; ആണവ, സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ്‌ നടത്തിയ അക്രമം ന്യായീകരിക്കാൻ കഴിയില്ലെന്നും വ്ലാഡിമിർ പുട്ടിൻ

ഇറാൻ ജനതയെ സഹായിക്കുമെന്നും ആണവ, സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ്‌ നടത്തിയ അക്രമം ന്യായീകരിക്കാൻ കഴിയില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സംഘര്‍ഷം രൂക്ഷമായ പശ്ചാതലത്തില്‍ റഷ്യയിൽ നിന്നും കൂടുതല്‍ സഹായം അഭ്യർത്ഥിക്കാനായി എത്തിയ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഖ്ച്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുട്ടിൻ നിലപാട് വ്യക്തമാക്കിയത്.

ഇസ്രയേലും യുഎസും നടത്തിയ ആക്രമണങ്ങളില്‍ റഷ്യ അപലപിച്ചിട്ടുണ്ടെങ്കിലും, ഇറാന് ഇതുവരെ സൈനിക സഹായം വാഗ്ദാനം ചെയ്തിട്ടില്ല. റഷ്യയുടെ ഇതുവരെയുള്ള പിന്തുണയില്‍ ഇറാന് അതൃപ്തിയുണ്ട്. ഇസ്രയേലിനും യുഎസിനുമെതിരേ കൂടുതല്‍ പിന്തുണയും സഹായങ്ങളും നല്‍കാന്‍ പുതിനെ നേരിട്ടുകണ്ട് ആവശ്യപ്പെടുകയാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഇക്കാര്യം പ്രതിപാദിച്ചുകൊണ്ടുള്ള ഖമേനിയുടെ കത്ത് പുട്ടിന് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ.

Exit mobile version