Site iconSite icon Janayugom Online

ഗ്ലാസ്ഗോയില്‍ വീണുടയുമോ ഇന്ത്യയുടെ പ്രതീക്ഷകള്‍

2026 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായിരുന്ന ഹോക്കി, ഗുസ്തി, ക്രിക്കറ്റ്, ബാഡ്‌മിന്റണ്‍, ടേബിള്‍ ടെന്നിസ്, സ്‌ക്വാഷ്, ഷൂട്ടിങ് മത്സരയിനങ്ങള്‍ ഒഴിവാക്കി. ഇന്ത്യ പതിവായി മെ­ഡ­ല്‍വേട്ട നട­ത്തി­യിരുന്ന ഇനങ്ങളാണിവ. ഗ്ലാസ്‌ഗോയിലെ നാല് വേദികളിലായാണ് 2026ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ചില കായിക ഇനങ്ങള്‍ ഒഴിവാക്കുന്നത്. 

ഗെയിംസ് നടത്താനുള്ള വലിയ സാമ്പത്തിക ചെലവിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയ പിന്മാറിയതിനെ തുടര്‍ന്നാണ് സ്‌കോട്ട്‌ലന്‍ഡ് ആതിഥേയത്വം വഹിക്കാ­നെത്തിയത്. ഇന്ത്യ അടക്കം പല രാജ്യങ്ങളും ഗെയിംസ് ഏറ്റെടുമെന്ന് അ­ഭ്യൂഹമുണ്ടായിരുന്നെങ്കിലും ചെലവ് കാരണം എല്ലാവരും പിൻവാങ്ങി. ഇ­തോടെ ഗെയിംസിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലായി. ബജറ്റ് സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരയിനങ്ങള്‍ ഒഴിവാക്കിയതെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഇതേത്തുടര്‍ന്ന് പത്ത് മത്സരയിനങ്ങള്‍ മാത്രമാകും ഗെയിംസില്‍ ഉണ്ടാകുക.

2022ൽ ബെർമിങ്ഹാമിൽ 20 മത്സരയിനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബെർമിങ്ഹാം ഗെയിംസില്‍ നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ നേടിയ 61 മെഡലുകളിൽ 37 എ­ണ്ണവും ഇപ്പോള്‍ ഒഴിവാക്കിയ കായിക ഇനങ്ങളില്‍ നി­ന്നായിരുന്നു. ഇതില്‍ ഗുസ്തി(12), ബോ­­­ക്സിങ്, ടേബിള്‍ ടെന്നീസ്(ഏഴ് വീതം), ബാഡ്‌മിന്റണ്‍(6), ഹോക്കി, സ്ക്വാഷ്(രണ്ട് വീതം), ക്രിക്കറ്റ്(1) എ­ന്നിവയുള്‍പ്പെടെ 37 മെഡലുകള്‍ ഒഴിവാക്കപ്പെട്ട കായിക ഇനങ്ങളില്‍ നിന്നാണ്. ഗെയിംസില്‍നിന്ന് ഹോക്കിയും ഗുസ്തിയും ഒഴിവാക്കുന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. ഇതോടെ മുന്‍വര്‍ഷങ്ങളില്‍ നിന്നും മെഡല്‍ വേട്ടയില്‍ കുറവുണ്ടോകുമോയെന്ന ആ­ശങ്കയും നിലനില്‍ക്കുന്നുണ്ട്. 2014നു ശേഷം ആദ്യമായാണ് ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിനു ആതിഥേയത്വം വഹിക്കുന്നത്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് പോരാട്ടങ്ങള്‍.

അത്‌ലറ്റിക്‌സ്, പാരാ അത്‌ലറ്റിക്‌സ്, നീന്തല്‍, പാരാ നീന്തല്‍, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, ട്രാക്ക് സൈക്ലിങ്, പാരാ ട്രാക്ക് സൈക്ലിങ്, നെറ്റ്‌ബോ­ള്‍, ഭാരോദ്വഹനം, പാരാ പവര്‍ ലിഫ്റ്റിങ്, ബോക്‌സിങ്, ജൂഡോ, ബോ­ള്‍സ്, പാരാ ബോള്‍സ്, 3x3 ബാസ്‌കറ്റ്‌ബോള്‍, 3x3 വീല്‍ചെയര്‍ ബാസ്‌കറ്റ്‌ബോള്‍ എന്നീ പോരാട്ടങ്ങള്‍ അരങ്ങേറുമെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ അറിയിച്ചു.

Exit mobile version