തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന പിവി അന്‍വര്‍ ‚നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജി വച്ചേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ 9.30ന് അന്‍വര്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചാണ് വാര്‍ത്താ സമ്മേളനം. പ്രധാനപ്പെട്ട ഒരു കാര്യം ജനങ്ങളെ അറിയിക്കാനുണ്ടെന്നും ഇതിനായി തിങ്കളാഴ്ച മാധ്യമങ്ങളെ കാണുമെന്നും സമൂഹ മാധ്യമങ്ങളിലൂടെ അന്‍വര്‍ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് പിവി അന്‍വര്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. ഇതോടെ അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കുമെന്ന അഭ്യൂങ്ങള്‍ ശക്തമായിരുന്നു. സ്വതന്ത്രനായി ജയിച്ചതിനാല്‍ അന്‍വറിന് തണമൂല്‍ കോണ്‍ഗ്രസ്സില്‍ അംഗത്വമെടുക്കാന്‍ തടസം നേരിടുമെന്നതിനാലാണ് രാജി എന്നാണ് സൂചന.

