Site iconSite icon Janayugom Online

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം; തീവ്ര വോട്ടർപട്ടിക പരിഷ്കരണം വിഷയം ഉന്നയിക്കാൻ പ്രതിപക്ഷം

പാർലമെന്റിന്റെ ഹ്രസ്വകാല ശീത കാലസമ്മേളനത്തിന് ഇന്ന് തുടക്കമാകും. തീവ്ര വോട്ടർപട്ടിക പരിഷ്കരണം വിഷയത്തില്‍ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. രാജ്യസഭയിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി നോട്ടീസ് നൽകി. ലോക്‌സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നൽകി. ഡിസംബർ 19 വരെയാണ്‌ സമ്മേളനം.

 

ആകെ 15 സിറ്റിങ്‌ മാത്രമാണുള്ളത്‌. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ ശീതകാല സമ്മേളനമാണിത്‌. ആണവോർജ്ജം, ഉന്നതവിദ്യാഭ്യാസ കമ്മിഷൻ, ദേശീയപാത ഭേദഗതി ബിൽ ഉൾപ്പെടെ 12 ബില്ലുകൾ ഇത്തവണ സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കും. ചണ്ഡിഗഢിനെ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക്‌ കൊണ്ടുവരുന്ന ഭരണഘടനാ ഭേദഗതി ബിൽ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരുന്നതിനാതി സർക്കാർ പദ്ധതിയിട്ടിരുന്നെങ്കിലും കടുത്ത വിമർശനം ഉയർന്നതിനാൽ ഉപേക്ഷിച്ചു.

Exit mobile version