Site iconSite icon Janayugom Online

ഇരട്ടജോലി: 300 ജീവനക്കാരെ പിരിച്ചുവിട്ട് വിപ്രോ

മൂൺലൈറ്റിങ്ങിൽ (ഇരട്ടജോലി) ഉൾപ്പെട്ട ജീവനക്കാരെ പിരിച്ചുവിട്ട് വിപ്രോ. 300 ജീവനക്കാരെയാണ് ഇതിന്റെ പേരില്‍ പുറത്താക്കിയത്. എതിര്‍ കമ്പനികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുവന്നിരുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി പറഞ്ഞു.‘മൂണ്‍ലൈറ്റിങ്’ (ഇരട്ടജോലി) സമ്പ്രദായം ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നും ഇത്തരക്കാരെ തുടരാൻ അനുവദിക്കില്ലെന്നും ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ നാഷണല്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷനില്‍ റിഷാദ് വ്യക്തമാക്കി.

ഒരു സ്ഥാപനത്തിലെ സ്ഥിരം ജോലിക്കൊപ്പം സമാനമായ മറ്റൊരു സ്ഥാപനത്തില്‍ കൂടി ജോലിയെടുക്കുന്ന ‘മൂണ്‍ലൈറ്റിങ്’ സമ്പ്രദായത്തെ വിപ്രോയ്ക്ക് പുറമേ പ്രധാനപ്പെട്ട ഐടി. കമ്പനികളും ശക്തമായി എതിര്‍ക്കുന്നുണ്ട്. അതേസമയം, ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മകളും പുതുനിര സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഇതിനെ പിന്തുണച്ചിട്ടുണ്ട്. കോവിഡ് കാലത്ത് വീട്ടിലിരുന്നുള്ള ജോലിക്കു പ്രചാരം വന്നതോടെയാണ് ഐടി മേഖലയിലെ ജീവനക്കാരന്‍ സ്വന്തം നിലയ്ക്ക് മറ്റു കമ്പനികളുടെ കരാര്‍ ജോലിയോ സേവനങ്ങളോ ഏറ്റെടുത്ത് നിര്‍വഹിക്കുന്ന രീതി കൂടിയതെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ വിപ്രോ മേധാവിയുടെ പരാമർശത്തെ തുടർന്ന് മൂൺലൈറ്റിങ് ഇന്ത്യൻ ഐടി സ്ഥാപനത്തെ ഒരു പരിധിവരെ ഭിന്നിപ്പിച്ചിട്ടുണ്ട്. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ (സിഎഫ്ഒ) എൻ ജി സുബ്രഹ്മണ്യം ഇത് ഒരു ധാർമ്മിക പ്രശ്നമാണെന്ന് വിശേഷിപ്പിച്ചു, അതേസമയം ജീവനക്കാരെ അധിക പണം സമ്പാദിക്കാൻ സഹായിച്ചാൽ പരിശീലനത്തിന് തയ്യാറാവാമെന്ന് ടെക് മഹീന്ദ്ര സിഇഒ സി പി ഗുർനാനി പറഞ്ഞു. ഭൂരിഭാഗം ഐടി കമ്പനികളും മൂൺലൈറ്റിംഗിനെതിരായ നിലപാട് കടുപ്പിക്കുകയും ഇരട്ട ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: Wipro sacks 300 work­ers for moonlighting
You may also like this video

Exit mobile version