Site iconSite icon Janayugom Online

കർഷകർക്കും തൊഴിലാളികൾക്കുമൊപ്പം; ജാഫര്‍ ഇടുക്കി

ർഷകന്റെ വിയർപ്പിൽ കുതിർന്ന മണ്ണാണ് ഇടുക്കിയുടേത്. കർഷകർക്കും തൊഴിലാളികൾക്കും വേണ്ടിയുള്ള നിരവധിയായ അവകാശ പോരാട്ടങ്ങളുടെ ചരിത്രമുണ്ട് ഇടുക്കിക്ക്. എക്കാലവും കർഷകർക്കും തോട്ടം തൊഴിലാളികൾക്കും ഒപ്പം നിന്നിട്ടുള്ള പാർട്ടിയാണ് സിപിഐ. ഈ സമ്മേളനം കർഷകരുടെ നിരവധിയായ പ്രശ്നങ്ങളും അവരുടെ നിലനിൽപ്പും വേണ്ടവിധം ചർച്ച ചെയ്യപ്പെടുമെന്ന പ്രത്യാശയാണുള്ളത്. സിപിഐ സംസ്ഥാന സമ്മേളനത്തിന് എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നു.

ഫാസിസത്തിനെതിരെ പടുത്തുയര്‍ത്തിയ പ്രതിരോധം; ബാബു പൗലോസ് ഇടുക്കി

നമ്മുടെ നാട് തികഞ്ഞ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും അതിന്റെ എല്ലാ രൗദ്രഭാവങ്ങളിലൂടെയും ഉയർത്തെഴുന്നെൽക്കുന്നതും പടർന്നു പന്തലിക്കുന്നതും ഇന്നലെകളിലൂടെ നാം കാണുന്നുണ്ട്. നമുക്ക് നമ്മുടെ പൂർണ മതേതരത്വത്തിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ, സാംസ്കാരിക സമ്പന്നത തിരികെ പിടിക്കണം. നിഷ്പക്ഷമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ജനമനസുകൾ കീഴടക്കാൻ കഴിഞ്ഞ ഇന്നലെകളിലെ സിപിഐയുടെ പ്രവർത്തനങ്ങൾ സ്ലാഘനീയമാണ്. വർഗീയതയ്ക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ ഒരു പ്രതിരോധ കോട്ടയായി നിൽക്കാൻ സിപിഐക്ക് കഴിയണം. നിലപാടുകൾ മുഖം നോക്കാതെ പറയുന്ന കാര്യത്തിലും അതിൽ ഉറച്ചു നിൽക്കുന്ന കാര്യത്തിലും ഒരു മടിയും മുൻ കാലങ്ങളിൽ സിപിഐക്ക് ഉണ്ടായിട്ടില്ല. ആ പാരമ്പര്യം നില നിർത്തുന്നതാകണം ഈ സമ്മേളനവും. ജനങ്ങളുടെ പ്രതീക്ഷയായ സിപിഐക്ക് അഭിവാദ്യങ്ങൾ.

ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാനാകണം; സുഗതൻ കരുവാറ്റ

തത്വാധിഷ്ഠിതമായ നിലപാടുകളുള്ള ഒരു പ്രസ്ഥാനമെന്ന നിലയിൽ ജനങ്ങൾ ഏറെ പ്രതീക്ഷയർപ്പിക്കുന്ന ഒരു പാർട്ടിയാണ് സിപിഐ. സംസ്ഥാന സമ്മേളനത്തിന് ഊഷ്മളമായ വിജയാശംസകൾ അർപ്പിക്കുന്നു. മത മൗലീക വാദികളുടെ കടുത്ത വെല്ലുവിളികൾക്കിടയിലും എല്ലാ വിഭാഗം ജനങ്ങളേയും ചേർത്തു നിർത്തി ജനോപകാരപ്രദമായ പുരോഗമന പദ്ധതികൾ നടപ്പിലാക്കി മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിലെ പ്രബല കക്ഷി എന്ന നിലയിലും പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് വളരെ പ്രാധാന്യമുണ്ട്. വർഗീയതയെ ചെറുത്തു കൊണ്ട് ഒരു ദേശീയ ബദൽ രൂപപ്പെടുത്തുന്നതിനും രണ്ടാം എൽഡിഎഫ് സർക്കാരിനെതിരെ ഉയർന്നു വരുന്ന വിമോചന സമരകാല സമാനമായ വലതുപക്ഷ മത മൗലീക വാദ പ്രക്ഷോഭങ്ങളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുന്നതിനും ശക്തമായ രാഷ്ട്രീയ അഭിപ്രായങ്ങളും തിരുത്തലുകളും അനിവാര്യമാണ്.

 

Eng­lish Sum­ma­ry: with farm­ers and work­ers; Jafar Idukki

Exit mobile version