കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ തിരുവനന്തപുരം വേളി കടലിൽ സ്‌ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. 50–60 വയസ് വരുന്ന മൃതദേഹമാണ് വേളി പള്ളിയ്ക്ക് സമീപം കരയ്ക്കടിഞ്ഞത്. രാവിലെ ഏഴരയോടെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. സംഭവം കൊലപാതകമാണോയെന്ന് പരിശോധിക്കുമെന്ന് തുമ്പ പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ; വേളി കടലിൽ സ്‌ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു

