ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുമെന്ന് ഡോണള്‍ഡ് ട്രംപ്. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരാക്രമണത്തിനു പിന്നാലെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണിൽ സംസാരിച്ചിരുന്നു.
“കശ്മീരിൽനിന്ന് ഏറെ അസ്വസ്ഥപ്പെടുത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഭീകരതക്കെതിരായ പോരാട്ടത്തിൽ യു എസ് ഇന്ത്യക്കൊപ്പം നിൽക്കും. മരിച്ചവരുടെ ആത്മാവിനു വേണ്ടി പ്രാർഥിക്കുന്നു, പരിക്കേറ്റവർ വേഗം തിരിച്ചെത്തട്ടെ. പ്രധാനമന്ത്രി മോദിക്കും ഇന്ത്യൻ ജനതക്കും എല്ലാ പിന്തുണയും ഉറപ്പുനൽകുന്നു. ഞങ്ങളുടെ ഹൃദയം നിങ്ങൾക്കൊപ്പമാണ്” ട്രംപ് ട്രൂ സേഷ്യലില്‍ കുറിച്ചു.

