Site iconSite icon Janayugom Online

പ്രണയത്തിൽ നിന്ന് പിന്മാറി; പതിനേഴുകാരിയെ തീകൊളുത്തി കൊലപ്പെടുത്തി

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് പതിനേഴ് വയസ്സുകാരിയെ തീകൊളുത്തി കൊലപ്പെടുത്തി. തമിഴ്നാട് തൂത്തുക്കുടി സ്വദേശിനിയായ പെൺകുട്ടി തൂത്തുക്കുടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പെൺകുട്ടിക്ക് അറുപത്തിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി പൊലീസ് പറഞ്ഞു.

മുഖ്യപ്രതിയായ സന്തോഷും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. കുടുംബം എതിർത്തതിന്റെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി. പിന്നീട് വീട്ടുകാർ കുട്ടിയെ കീല നമ്പിപുരത്തുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ സന്തോഷ് പെൺകുട്ടിയെ നിരന്തരം പിന്തുടരുകയായിരുന്നു. ബന്ധം തുടരാൻ പെൺകുട്ടി വിസമ്മതിച്ചതോടെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് സന്തോഷിനെയും സുഹൃത്ത് മുത്തയ്യയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടി മരണപെട്ടതിനെ തുടർന്ന് ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Exit mobile version