Site iconSite icon Janayugom Online

കോണ്‍ഗ്രസ് വിട്ട് മണിക്കൂറുകള്‍ക്കകം കര്‍ണാടക മുന്‍ മന്ത്രി ബിജെപിയില്‍

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്കകം കര്‍ണാടക മുന്‍ മന്ത്രി പ്രമോദ് മധ്വരാജ് ബി.ജെ.പിയില്‍ ചോര്‍ന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ സാന്നിധ്യത്തിലാണ് പ്രമോദ് മധ്വരാജ് ബിജെപിയില്‍ ചേര്‍ന്നത്.സംസ്ഥാനത്തെ മുന്‍ എംഎല്‍എയും മന്ത്രിയുമായ മധ്വരാജ് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെച്ചത്

കെപിസിസി ഉപാധ്യക്ഷന്‍ സ്ഥാനം സ്വീകരിക്കേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കന്നുവെന്നും മധ്വരാജ് കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാറിന് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞു.കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉഡുപ്പി ജില്ലാ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാഹചര്യം തനിക്ക് ഒരു മോശം അനുഭവമായിരുന്നെന്ന് അദ്ദേഹം രാജിക്കത്തില്‍ പറയുന്നുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉഡുപ്പി ജില്ലാ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാഹചര്യം എനിക്ക് ഒരു മോശം അനുഭവമായിരുന്നു. അതന്നെ ശ്വാസംമുട്ടിക്കുന്നു. അതിന്റെ വസ്തുതകള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മറ്റ് പാര്‍ട്ടി നേതാക്കളെയും അറിയിച്ചിരുന്നു- രാജിയുടെ കാരണം അദ്ദേഹം വ്യക്തമാക്കി.നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് മധ്വരാജ് രംഗത്തെത്തിയിരുന്നു.

Eng­lish Summary:Within hours of leav­ing the Con­gress, the for­mer Kar­nata­ka min­is­ter joined the BJP

You may also like this video:

Exit mobile version