കാണാതായ വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പറവുർ ആയിരംതൈ വളപ്പിൽ ജോസുകുട്ടിയുടെ ഭാര്യ ജെസി ജോസാ (50)ണ് മരിച്ചത്. ബുധനാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്നു അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ ആസ്പിൻവാളിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി സ്വയം മരിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മരണകാരണം ഇതാണെന്ന് പോലീസ് പറഞ്ഞു.
മുതദേഹം കിടന്ന സ്ഥലത്തിനരികിൽ നിന്ന് മണ്ണെണ്ണ, തീപ്പെട്ടി എന്നിവയും കണ്ടെത്തിയിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നടത്തിയ പോസ്റ്റുറ്റുമോർട്ടത്തിന് ശേഷം ബന്ധു ക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ ജോബിൻ ജോസ്, ജോഷ്നി ജോസ്. മരുമകൻ ജോമോൻ