കാര്‍ഷികാവശ്യത്തിനായി ഉപയോഗിക്കുന്ന ജലസംഭരണിയില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. തണ്ണിപ്പാറ പടിയറമാവില്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സുമി(36) ആണ് മരിച്ചത്. ഒരേക്കറോളം വരുന്ന സ്ഥലത്ത് ക്യഷിയാവശ്യത്തിനായി ഏഴടിയോളം ഉയരത്തില്‍ നിര്‍മ്മിച്ച ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മകളുമൊത്ത് സുമി സ്വന്തം കൃഷിയിടത്തിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ മകളെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
രണ്ട് മണിക്കൂറിന് ശേഷവും സുമി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം ടാങ്കില്‍ കണ്ടെത്തിയത്. 30,000 ലിറ്ററോളം വെള്ളം കൊള്ളുന്നതാണ് ഈ ടാങ്ക്. ജലം പൂര്‍ണമായും പമ്പ് ചെയ്ത് വറ്റിച്ചതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നയന, നന്ദന, നമിത എന്നിവരാണ് മക്കള്‍.
English Summary: woman died in idukki
You may also like this video