Site iconSite icon Janayugom Online

കക്കാട് മലവെള്ളപ്പാച്ചില്‍; ടൂറിസം കേന്ദ്രത്തില്‍ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു

കോഴിക്കോട്‌ ഈങ്ങാപ്പുഴ കക്കാട് വിനോദസഞ്ചാരത്തിന് എത്തി ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്‌നീം ആണ് മരിച്ചത്. ഒപ്പമുണ്ടായ പെരിന്തല്‍മണ്ണ മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈങ്ങാപ്പുഴ ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വൈകീട്ട് മൂന്നരയോടെയാണ് അപകടം. വനപ്രദേശത്തുണ്ടായ ശക്തമായ മഴയിക്കിടയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഇരുവരും അകപ്പെടുകയായിരുന്നു.

മുഹമ്മദ് റാഷിദ് ഒഴുക്കില്‍പ്പെടുന്നത് ടൂറിസ്റ്റ് ഗൈഡിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. റാഷിദില്‍ നിന്നാണ് യുവതി ഒഴുക്കില്‍പ്പെട്ട വിവരം അറിയിയുന്നത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനതിന് ഇറങ്ങിയ നാട്ടുകാര്‍ തസ്‌നീമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Eng­lish Sam­mury: woman died in kozhikkod kakkad tourism center

Exit mobile version