Site icon Janayugom Online

തെരുവ് നായയുടെ കടിയേറ്റ് പാലക്കാട് വീട്ടമ്മ മരിച്ചു

saraswathi

പാലക്കാട് തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു.  തെരുവ് നായയുടെ കടിയേറ്റതിനുപിന്നാലെ പേവിഷാധയേറ്റാണ് ഇവര്‍ മരിച്ചതെന്നാണ് വിവരം. പാലക്കാട് നെന്മാറ വിത്തിനശ്ശേരി സ്വദേശിനി സരസ്വതി(60) യാണ് മരിച്ചത്.  മെയ് ഒന്നിനാണ് സരസ്വതിയെ വീടിന് സമീപത്ത് വച്ച് തെരുവുനായ കടിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടി. മുറിവ് ഗുരുതമായതോടെ വലതുകാലിലെ വിരലുകൾ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്.

നായയുടെ കടിയേറ്റ ദിവസം പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Woman dies in stray dog attack

You may also like this video

Exit mobile version