Site iconSite icon Janayugom Online

ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചു; കോഴിക്കോട് അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം

ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചതിനെ തുടർന്ന് കോഴിക്കോട് കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം. സ്ഥാപനം നടത്തിയ ക്യാമ്പിലേക്കാണ് ഒരു സംഘമാളുകൾ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.

 

അക്യുപങ്ചർ ചികിത്സയെ തുടർന്ന് മരിച്ച യുവതിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവർ ആരോപിച്ചു. അക്യുപങ്ചർ ചികിത്സ മൂലമാണ് യുവതി മരിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിന്റെ പേരിൽ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.

Exit mobile version