Site iconSite icon Janayugom Online

കൊൽക്കത്തയിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ വനിത ഡോക്ടർക്ക് മർദ്ദനം

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനെതിരെ ഡോക്ടര്‍മാരുടെ സുരക്ഷയെച്ചൊല്ലി രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ തിരുപ്പതിയിലെ ആശുപത്രിയില്‍ ഒരു ജൂനിയര്‍ ഡോക്ടറിന് രോഗിയുടെ മര്‍ദനം.ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന സംഭവം ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

സിസിടിവിയില്‍ അക്രമി ഡോക്ടറെ മുടിയില്‍ പിടിച്ച് വലിക്കുന്നതും ആശുപത്രി ബെഡിന്റെ ഫ്രയിമില്‍ തല ഇടിപ്പിക്കുന്നതും കാണാം.മറ്റ് ഡോക്
ര്‍മാര്‍ ഉടന്‍ സ്ഥലത്തെത്തുകയും അക്രമി കീഴടക്കി തങ്ങളുടെ സഹപ്രവര്‍ത്തകയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

SVIMS ഡയറക്ടറും വൈസ് ചാന്‍സലറുമായ ഡോ.ആര്‍.രവി കുമാറിനെഴുതിയ കത്തില്‍ ”ശനിയാഴ്ച താന്‍ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്ത് കൊണ്ടിരിക്കെ,അപ്രതീക്ഷിതമായി ബംഗരു രാജു എന്ന രോഗി തന്നെ ആക്രമിക്കുകയായിരുന്നുവെന്നും തന്റെ പുറകില്‍ വന്ന് മുടിയില്‍ കുത്തിപ്പിടിക്കുകയും കട്ടിലിന്റെ സ്റ്റീല്‍ ഫ്രയിമില്‍ തല ഇടിപ്പിക്കുകയായിരുന്നുവെന്നും ജൂനിയര്‍ ഡോക്ടര്‍ എഴുതി.ഈ സമയം തന്നെ സഹായിക്കാന്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ സംഭവം ജോലിസ്ഥലത്തെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നു.”ഒരു പക്ഷേ രോഗി മൂര്‍ച്ചയേറിയ ആയുധങ്ങളുമായാണ് വന്നിരുന്നതെങ്കില്‍ ഗുരുതര പ്രത്യാഘതങ്ങള്‍ ഉണ്ടാകുകയും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയും ചെയ്‌തേനെ.ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സുരക്ഷാ നടപടകളുണ്ടാകണമെന്നും ഡോക്ടര്‍ കുറിച്ചു.

പ്രസ്തുത സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു പ്രതിഷേധം സംഘടിപ്പിച്ചു.

യുവ ഡോക്ടറെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളിലാണ് ഈ സംഭവം നടക്കുന്നത്,

Exit mobile version