യുവതിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ പെരുമ്പിലാവിലാണ് സംഭവം. ചിറമനേങ്ങാട് നെല്ലിയപറമ്പില്‍ റാഷിദിന്റെ ഭാര്യ റിന്‍ഷ (ഗ്രീഷ്മ‑25)ആണ് മരിച്ചത്. ഇവര്‍ക്ക് രണ്ട് വയസുള്ള മകനുണ്ട്.കോഴിക്കടയിലെ ജീവനക്കാരനായ റാഷിദ് വീട്ടിലെത്തിയപ്പോല്‍ ഗ്രീഷ്മ വാതില്‍ തുറന്നില്ല. ഇതേത്തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തുറന്നപ്പോഴാണ് സംഭവം അറിയുന്നത്.
ആറ് വര്‍ഷം മുൻപാണ് ചിറമനേങ്ങാട് കുറഞ്ചി സ്വദേശി ഗ്രീഷ്മയും റാഷിദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ഗ്രീഷ്മയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഗ്രീഷ്മയുടെ രക്ഷിതാക്കൾ ആരോപിച്ചു. റാഷിദ് മകളെ മര്‍ദിക്കാറുണ്ടെന്നും ഗ്രീഷ്മയുടെ പിതാവ് ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലീസിനോട് വ്യക്തമാക്കി. പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
English Summary:Woman found hanging dead in rented house; Mysterious parents
You may also like this video