വയനാട് കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം പ്രസിഡന്റിനെതിരെ ജാതി അധിക്ഷേപത്തിനും മാനസിക പീഡനത്തിനും പരാതി. മഹിള കോണ്‍ഗ്രസ് മീനങ്ങാടി ബ്ലോക്ക് സെക്രട്ടറി നന്ദിനി സുരേന്ദ്രനാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിനോ തോമസിനെതിരെ പരാതി നല്‍കിയത്. കെപിസിസിക്കും ഡിസിസി ക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും വിമര്‍ശനം ഉയരുകയാണ്.
കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിനെ ഭീഷണിപ്പെടുത്തി പരാതി ഒതുക്കിയെന്നും ആരോപണം. ജെബി മേത്തര്‍ എംപിയുടെ പരിപാടിയില്‍ അപേക്ഷയുമായി പോയപ്പോഴാണ് സ്റ്റേജില്‍ കയറാന്‍ അനുവദിക്കാതെ ജാതി അധിക്ഷേപം നടത്തിയത്.

