Site iconSite icon Janayugom Online

വനിത എംപിയോട് മോശമായി പെരുമാറി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ദേശിയ വനിതാ കമ്മിഷൻ

വനിത എംപിയോട് മോശമായി പെരുമാറിയ സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ദേശിയ വനിതാ കമ്മിഷൻ. പാർലമെന്റിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാഗാലാന്‍ഡില്‍ നിന്നുള്ള വനിത എംപി ഫാംഗ്‌നോന്‍ കോണ്യാക്കി നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയെന്ന് ദേശിയ വനിതാ കമ്മിഷൻ അധ്യക്ഷ വിജയ കിഷോർ രഹത്കർ പറഞ്ഞു. 

ഇനി ഇത്തരം നടപടികൾ ഉണ്ടാകരുതെന്നാണ് നിർദേശം. രാഹുൽ ഗാന്ധിക്കെതിരായ നടപടി സ്വീകരിക്കേണ്ടത് സ്പീക്കറാണെന്നും വിജയ കിഷോർ പറഞ്ഞു. മോശമായി പെരുമാറി എന്ന ആരോപണത്തിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. പാർലമെന്റിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ തന്റെ അടുത്തുവന്ന്​ ആക്രോശിച്ചുവെന്നും ഇത്​ തനിക്ക്​ അങ്ങേയറ്റം അസ്വസ്​ഥതയുണ്ടാക്കിയെന്നും കോണ്യാക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

Exit mobile version