നഗരമധ്യത്തിലെ ജുവല്ലറിയിൽ നിന്നും സ്വർണ്ണ മോതിരം മോഷ്ടിച്ച് യുവതി. ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറ് വശം പടയണി പാലത്തിന് സമീപമുള്ള വി ജോൺ സ്വർണ്ണവ്യാപാരശാലയിൽ നിന്നാണ് യുവതി തന്ത്രപരമായി മോതിരം മോഷ്ടിച്ചത്. കഴിഞ്ഞ 15 നായിരുന്നു സംഭവം. ഒറ്റയ്ക്ക് എത്തിയ 32 വയസു തോന്നിക്കുന്ന യുവതിയാണ് 3 ഗ്രാം തൂക്കമുള്ള മോതിരവുമായി കടന്നു കളഞ്ഞത്.
കടയിലുണ്ടായിരുന്ന ഉടമ ജിതേജ് ഫോൺ വിളിയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചെന്ന് മനസിലാക്കി തക്കം നോക്കിയാണ് യുവതി മോതിരം തിരയുന്നതിനിടെ വിരലിൽ സ്വർണ്ണമോതിരം ഇടുകയും, മറ്റൊരു വിരലിൽ കിടന്ന ഡ്യൂപ്ലിക്കറ്റ് മോതിരം പകരം നൽകിയുമാണ് യുവതി കടന്നത്. പിറ്റേ ദിവസമാണ് കബളിപ്പിക്കപ്പെട്ടു എന്നു ഉടമ കണ്ടെത്തിയത്. തുടർന്ന് കടയ്ക്കുള്ളിലെ സിസിടിവി കേന്ദ്രീകരിച്ചു ചേർത്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.