Site iconSite icon Janayugom Online

ഇൻസ്റ്റഗ്രാമിൽ വശീകരണ ഫോട്ടോ ഇട്ട് ലക്ഷങ്ങള്‍ തട്ടിയ അധ്യാപിക പിടിയില്‍

ഇന്‍സ്റ്റഗ്രാമില്‍ വിവിധ പോസുകളിലുള്ള വശീകരണ ചിത്രങ്ങള്‍ പോസ്റ്റുചെയ്ത് യുവാക്കളില്‍ നിന്ന് പണം തട്ടിയ അധ്യാപിക പൊലീസ് പിടിയില്‍. കോയമ്പത്തൂരിലെ വിവിധ സ്വകാര്യ സ്കൂളുകളില്‍ അധ്യാപികയായി ജോലിചെയ്തിരുന്ന ഹസൽ ജെയിംസിൻ ആണ് കസ്റ്റഡിയിലുള്ളത്. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതായാണ് പൊലീസിന് കിട്ടിയ വിവിരം. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് കോയമ്പത്തൂർ ബോത്തനൂർ പൊലീസ് ഹൗസ് ഓഫീസര്‍ പറഞ്ഞു. മഹാരാഷ്ട്ര ചെമ്പൂര്‍ സ്വദേശിയായ രാജേഷ് എന്ന യുവാവിന്റെ പരാതിയിലാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

കേസിനെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്:- ട്രാവൽ കമ്പനി നടത്തുന്ന രാജേഷ് ഒഴിവുസമയങ്ങൾ സോഷ്യൽ മീഡിയയിലാണ് ചെലവഴിക്കുന്നത്. ഇതിനിടെ ഇൻസ്റ്റഗ്രാമിലൂടെ ‘ലോറൻ’ എന്ന പെൺകുട്ടിയെ പരിചയപ്പെട്ടിരുന്നു. അവൾ വഴി കോയമ്പത്തൂർ സ്വദേശിയായ ഹസൽ ജെയിംസിൻ എന്ന സ്ത്രീയുമായും രാജേഷ് പരിചയമായി. അതിസുന്ദരിയായ ഹസൽ ജെയിംസിൻ തന്റെ ഇൻസ്റ്റാഗ്രാമിൽ വിവിധ ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കണ്ടാണ് രാജേഷിന് അവരോടുള്ള അടുപ്പം വളര്‍ന്നത്. പിന്നീട് ഇന്‍സ്റ്റ വഴി ഹസൽ ജെയിംസിനും രാജേഷും കൂടുതല്‍ അടുത്തു. സെൽഫോൺ നമ്പറും ഇവര്‍ കൈമാറി. താൻ വിവാഹിതയല്ലെന്നാണ് രാജേഷിനോട് അന്ന് ഹസൽ ജെയിംസിൻ പറഞ്ഞത്. ഇതോടെ ഇവരുടെ അടുപ്പം പ്രണയമെന്ന നിലയിലെത്തി. എന്നാൽ പെട്ടെന്ന് ഒരു ദിവസം താൻ വിവാഹിതനായെന്നും വിവാഹമോചനക്കേസ് കോയമ്പത്തൂർ കോടതിയിലാണെന്നും ഹസൽ ജെയിംസിൻ രാജേഷിനോട് പറഞ്ഞുവത്രെ.

എന്നാല്‍ അവളോടുള്ള പ്രണയത്തിന്റെ തീഷ്ണതയില്‍ രാജേഷ് അതത്ര വിശ്വസിച്ചില്ല. ഹസൽ ജെയിംസിനിന്റെ സംസാരത്തിൽ മയങ്ങി, അവൻ അവള്‍ ചോദിക്കുന്ന എല്ലാ കാര്യങ്ങളിലും സാധ്യമാക്കുന്ന നിലയിലേക്കെത്തി. ഇത് മുതലെടുത്ത് തനിക്ക് രണ്ട് പെൺമക്കളുണ്ടെന്നും ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടെന്നും ഹസൽ ജെയിംസിൻ പറഞ്ഞു. ഇത് വിശ്വസിച്ച രാജേഷ് ആദ്യം 90,000 രൂപ നൽകി. കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്വന്തമായി ബിസിനസ് തുടങ്ങാമെന്നും അതിനുള്ള പണം നൽകാമെന്നും ഹസൽ ജെയിംസിൻ ആവശ്യപ്പെട്ടു. യാതൊന്നും ആലോചിക്കാതെ 20 ലക്ഷം രൂപ ഇതിനായും നൽകി. ഈ പണം ഉപയോഗിച്ച് ഹസൽ ജെയിംസിൻ കാറും സൗന്ദര്യവര്‍ധക സാമഗ്രികളും വാങ്ങി. ഇതിനിടെ രാജേഷ് ഹസൽ ജെയിംസിനിനെ ബന്ധപ്പെട്ട് വിവാഹഭ്യര്‍ത്ഥന നടത്തി. അര്‍ധസമ്മതത്തോടെ രാജേഷുമായുള്ള അടുപ്പം അവള്‍ നിലനിര്‍ത്തി. എന്നാല്‍ ദിവസങ്ങൾ കഴിയുന്തോറും ഹസൽ ജെയിംസിനിന്റെ പ്രവർത്തനങ്ങളിൽ മാറ്റം വന്നു. ഒരു ഘട്ടത്തിൽ രാജേഷുമായി സംസാരിക്കുന്നത് തന്നെ അവസാനിപ്പിച്ചു. ഇതോടെയാണ് രാജേഷിന് സംശയം ഉണ്ടായത്.

രാജേഷ് ഹസൽ ജെയിംസിനിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന പല വസ്തുതകളും തെളിഞ്ഞത്. ഹസൽ ജെയിംസിൻ ഇതുപോലെ നിരവധി പുരുഷന്മാരുമായി സംസാരിച്ച് പ്രണയക്കെണിയിൽപ്പെടുത്തി പണം തട്ടുന്നുണ്ടെന്ന് അറിഞ്ഞു. രാജേഷ് ഇക്കാര്യം അന്വേഷിക്കുന്ന ഘട്ടത്തില്‍ ഹസൽ ജെയിംസിൻ ഒരു സൈനികനുമായി ബന്ധത്തിലാണെന്നും കണ്ടെത്തി. ഇക്കാര്യം രാജേഷ് ഹസൽ ജെയിംസിനിനോട് ചോദിച്ചു. തന്റെ വ്യക്തിജീവിതത്തിൽ ഇടപെടരുതെന്നായിരുന്നു ഈ സമയം അവരുടെ മറുപടി. ഇതോടെ രാജേഷ് ഞാൻ തന്ന പണം തിരികെ ആവശ്യപ്പെട്ടു. ഇതുകേട്ട് ഹസൽ ജെയിംസിൻ ആത്മഹത്യാ ഭീഷണി മുഴക്കിയിയെന്നാണ് രാജേഷ് പൊലീസിനോട് പറഞ്ഞത്. രാജേഷ് വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ രണ്ട് ലക്ഷം രൂപ കൊടുത്താൽ കൊല്ലാൻ ആളുണ്ട് എന്നായിരുന്നു ഹസൽ ജെയിംസിനിന്റെ ഭീഷണി. ഇതോടെയാണ് രാജേഷ് കോയമ്പത്തൂരിലെ ബോത്തനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹേസൽ ജെയിംസ് സ്‌കൂൾ അധ്യാപികയാണെന്ന് കണ്ടെത്തി. വഞ്ചന, വധഭീഷണി തുടങ്ങി മൂന്ന് കുറ്റങ്ങള്‍ അനുസരിച്ചാണ് ഹസൽ ജെയിംസിനിനെതിരെ അന്വേഷണം നടത്തിയത്. ഇതിൽ ഞെട്ടിക്കുന്ന പല വിവരങ്ങളും തെളിഞ്ഞിട്ടുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ ഹസൽ കോയമ്പത്തൂരിലെ വിവിധ സ്വകാര്യ സ്കൂളുകളിൽ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. എന്നാൽ പ്രവൃത്തി ശരിയല്ലെന്ന കാരണത്താല്‍ ഓരോ സ്കൂളുകളിൽ നിന്നും ഇവരെ പുറത്താക്കുകയായിരുന്നു. ജോലി ഇല്ലാത്ത ഘട്ടത്തിലാണ് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ ഷെയർ ചെയ്ത്, യുവാക്കളെ ബന്ധപ്പെടുകയും അവരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നത്. കോയമ്പത്തൂർ സ്വദേശിയായ സൈനികനുമായി പ്രണയത്തിലായിരുന്ന ഹസൽ ജെയിംസിന്‍ അയാളെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ രാജേഷ് നൽകിയ പരാതിയോടെയാണ് സൈനികന്‍ രക്ഷപ്പെട്ടത്.

 

Eng­lish Sam­mury: A woman Teacher has been caught by the police after cheat­ing a young man from Mum­bai of lakhs of rupees

 

Exit mobile version