Site iconSite icon Janayugom Online

ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത; ചരിത്രത്തിലേക്ക് നടന്നു കയറി സുനിത വില്യംസ്

ചരിത്രത്തിലേക്ക് നടന്നു കയറി സുനിത വില്യംസ്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിതയായി സുനിത വില്യംസ് മാറി. ഒമ്പത് തവണയായി 62 മണിക്കൂറിലധികം സമയമാണ് സുനിത ബഹിരാകാശത്ത് നടന്നത്. ബഹിരാകാശ നിലയത്തിൽ കുടുങ്ങി എട്ടു മാസത്തിന് ശേഷമാണ് സുനിത വില്യംസും, ബുച്ച് വിൽമോറും നടന്നത്.10 ബഹിരാകാശ നടത്തങ്ങളിലൂടെ 60 മണിക്കൂർ 21 മിനിറ്റ് ചെലവഴിച്ച പെഗ്ഗി വിറ്റ്‌സൺ എന്ന അമേരിക്കൻ വനിതയുടെ റെക്കോർഡാണ് സുനിത വില്യംസ് മറി കടന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം ആറേകാലോടെ ആരംഭിച്ച ബഹിരാകാശനടത്തത്തിലൂടെയാണ് സുനിത വില്യംസ് ചരിത്ര നേട്ടം കുറിച്ചത്. ബോയിങ്ങിന്റെ സ്റ്റാർലൈനറിൽ മനുഷ്യരെയും വഹിച്ചുള്ള ഐഎസ്എസ് യാത്രയുടെ പരീക്ഷണത്തിന്റെ ഭാഗമായി 2024 ജൂണ്‍ അഞ്ചിനാണു സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍നിന്നു പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും കാരണം മടക്കയാത്ര നീണ്ടു. ‌രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇരുവരുടെയും മടക്കയാത്രയ്ക്കായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഹായം തേടിയതായി ഇലോൺ മസ്ക് പറഞ്ഞു. 

Exit mobile version